---
title: "തലസ്ഥാനത്ത് നാല് പേർക്ക് വെട്ടേറ്റു: അക്രമികൾ ഗുണ്ടാ നേതാവ് ഓംപ്രകാശും സംഘവുമെന്ന് മൊഴി"
english_title: "Thiruvanathapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89088/thiruvanathapuram"
published_at: "2023-01-08T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ba2c2804332_IMG-20230108-WA0010.jpg"
keywords: []
---

# തലസ്ഥാനത്ത് നാല് പേർക്ക് വെട്ടേറ്റു: അക്രമികൾ ഗുണ്ടാ നേതാവ് ഓംപ്രകാശും സംഘവുമെന്ന് മൊഴി

> **Lead Summary:** **തിരുവനന്തപുരം : **തലസ്ഥാനത്ത് ഗുണ്ടാ ആക്രമണത്തിൽ നാല് യുവാക്കൾക്ക് പരിക്കേറ്റു. പേട്ട പാറ്റൂരിലാണ് സംഭവം. ഇവിടെ സ്ഥിതിചെയ്യുന്ന പുത്തരി ബിൽഡേഴ്സിന്റെ ഉടമയായ നിതിനും കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കുമാണ് ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റത്.

## Article Content

**തിരുവനന്തപുരം : **തലസ്ഥാനത്ത് ഗുണ്ടാ ആക്രമണത്തിൽ നാല് യുവാക്കൾക്ക് പരിക്കേറ്റു. പേട്ട പാറ്റൂരിലാണ് സംഭവം. ഇവിടെ സ്ഥിതിചെയ്യുന്ന പുത്തരി ബിൽഡേഴ്സിന്റെ ഉടമയായ നിതിനും കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കുമാണ് ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റത്.

നിതിന്റെ സുഹൃത്തുക്കളാണ് പരിക്കേറ്റ യുവാക്കൾ. ഗുണ്ടാനേതാവ് ഓം പ്രാകാശും സംഘവുമാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇവർ പേട്ട പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89088/thiruvanathapuram)