---
title: "പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി "
english_title: "Students swam in the river; Someone's body was found"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8909/students-swam-in-the-river-someones-body-was-found"
published_at: "2021-11-04T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6183c423f12bb_Screenshot_20211104_165732_com.whatsapp.jpg"
keywords: []
---

# പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി 

> **Lead Summary:** പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തൃശൂർ ആറാട്ടുപുഴ മന്ദാരം കടവിലാണ് സംഭവം. ആറാട്ടുപുഴ കരോട്ടു മുറി കോളനി വെളുത്തുടന്‍ ഷാജിയുടെ മകന്‍ 14 വയസ്സുള്ള ഷജില്‍, കുന്നത്ത് വീട്ടിൽ മണി മകന്‍ 14 വയസ്സുള്ള ഗൗതം സാഗര്‍ എന്നിവരെയാണ് കാണാതായത്. ഇരിങ്ങാലക്കുട, തൃശ്ശൂര്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി. തുടർന്ന് ആറാട്ടുപുഴയിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

## Article Content

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തൃശൂർ ആറാട്ടുപുഴ മന്ദാരം കടവിലാണ് സംഭവം. ആറാട്ടുപുഴ കരോട്ടു മുറി കോളനി വെളുത്തുടന്‍ ഷാജിയുടെ മകന്‍ 14 വയസ്സുള്ള ഷജില്‍, കുന്നത്ത് വീട്ടിൽ മണി മകന്‍ 14 വയസ്സുള്ള ഗൗതം സാഗര്‍ എന്നിവരെയാണ് കാണാതായത്. ഇരിങ്ങാലക്കുട, തൃശ്ശൂര്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി. തുടർന്ന് ആറാട്ടുപുഴയിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

തൃശ്ശൂർ ആറാട്ടുപുഴ മന്ദാരം കടവിൽ കാണാതായ രണ്ടു കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.ഗൗതം സാഗറിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8909/students-swam-in-the-river-someones-body-was-found)