---
title: "സ്കൂൾ കലോത്സവത്തിൽ ഇനി പാചകത്തിനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി"
english_title: "Kozhokodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89100/kozhokodu"
published_at: "2023-01-08T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ba5d3e6f69c_IMG-20230108-WA0025.jpg"
keywords: []
---

# സ്കൂൾ കലോത്സവത്തിൽ ഇനി പാചകത്തിനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി

> **Lead Summary:**  **കോഴിക്കോട്**: സ്കൂൾ കലോത്സവത്തിൽ ഇനി പാചകത്തിനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. കലോ ത്സവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ ആശങ്ക യുണ്ടാക്കിയെന്നും നോൺ വെജ് ഭക്ഷണ വിവാദത്തി ന് പിന്നിൽ വർഗീയ അജണ്ടയാണെന്നും പഴയിടം പറഞ്ഞു. തന്നെ ഭയം പിടികൂടി, അതുകൊണ്ടുതന്നെ അടുക്കള നിയന്ത്രിക്കുന്നത് ഇനി പ്രയാസമാകും. കൗമാര കലോ ത്സവത്തിലെ ഭക്ഷണത്തിൽ പോലും വർഗീയതയും ജാതീയതയുടേയും വിഷവിത്തുകൾ വാരിയെറുന്ന കാലഘട്ടമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു. പുതിയകാല ത്ത് ഓരോരുത്തരും ഓരോ ആരോപണങ്ങളുമായി രം ഗത്തെത്തുകയാണ്. ഈയൊരു സാഹചര്യത്തിൽ ക ലോത്സവ വേദികളിലെ പാചകത്തിന് ഇനിമുതലുണ്ടാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തിയേയും അയാളുടെ സാഹചര്യങ്ങളേയും ചെളി വാരിയെറിയുകയാണ് ഇപ്പോൾ ചെയ്യുന്നത്. പഴയിടം എന്നത് ഒരു വെജ് ബ്രാൻഡ് തന്നെയാണ്. പുതിയകാ ലത്തിന്റെ കലവറകളിൽ പഴയിടത്തിന്റെ സാന്നിധ്യം ആവശ്യമില്ല.

## Article Content

 **കോഴിക്കോട്**: സ്കൂൾ കലോത്സവത്തിൽ ഇനി പാചകത്തിനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. കലോ ത്സവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ ആശങ്ക യുണ്ടാക്കിയെന്നും നോൺ വെജ് ഭക്ഷണ വിവാദത്തി ന് പിന്നിൽ വർഗീയ അജണ്ടയാണെന്നും പഴയിടം പറഞ്ഞു. തന്നെ ഭയം പിടികൂടി, അതുകൊണ്ടുതന്നെ അടുക്കള നിയന്ത്രിക്കുന്നത് ഇനി പ്രയാസമാകും. കൗമാര കലോ ത്സവത്തിലെ ഭക്ഷണത്തിൽ പോലും വർഗീയതയും ജാതീയതയുടേയും വിഷവിത്തുകൾ വാരിയെറുന്ന കാലഘട്ടമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു. പുതിയകാല ത്ത് ഓരോരുത്തരും ഓരോ ആരോപണങ്ങളുമായി രം ഗത്തെത്തുകയാണ്. ഈയൊരു സാഹചര്യത്തിൽ ക ലോത്സവ വേദികളിലെ പാചകത്തിന് ഇനിമുതലുണ്ടാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തിയേയും അയാളുടെ സാഹചര്യങ്ങളേയും ചെളി വാരിയെറിയുകയാണ് ഇപ്പോൾ ചെയ്യുന്നത്. പഴയിടം എന്നത് ഒരു വെജ് ബ്രാൻഡ് തന്നെയാണ്. പുതിയകാ ലത്തിന്റെ കലവറകളിൽ പഴയിടത്തിന്റെ സാന്നിധ്യം ആവശ്യമില്ല.

മാംസഭക്ഷണം ഉൾക്കൊള്ളിക്കുന്നില്ലെ ങ്കിലും കലോത്സവത്തിന് ഇനി താനുണ്ടാവില്ലെന്ന് പഴ യിടം വ്യക്തമാക്കി. കേരളത്തിലെ മാറിയ സാഹചര്യത്തിൽ അടുക്കള നിയ ന്ത്രിക്കുന്നതിൽ തനിക്ക് ഭയമുണ്ട്. ഇതുവരെ ഏകദേ ശം രണ്ട് കോടിയിലേറെ ആളുകളെ ഊട്ടിയിട്ടുണ്ട്. അ വരുടെ അനുഗ്രഹം മാത്രം തനിക്ക് മതിയെന്നും പഴയി ടം മോഹനൻ നമ്പൂതിരി പറഞ്ഞു. കൗമാരസ്വപ്നങ്ങൾ ആടിത്തിമർത്ത് സന്തോഷത്തോടെ ഭക്ഷണം കഴിച്ച് പോകുന്ന ഒരു ഭക്ഷണശാലയിൽ ഇത്തരം വിഷവിത്തുകൾ വാരിയെറിഞ്ഞ് കൊടുത്തിട്ട് നിൽക്കുന്ന സ്ഥലങ്ങളിൽ തന്റെ ആവശ്യമില്ലെന്നും അ ദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89100/kozhokodu)