---
title: "സുല്‍ത്താന്‍ ബത്തേരി : ആനയെ മയക്കുവെടി വെക്കാനുള്ള ദൗത്യസംഘം വനത്തിൽ പ്രവേശിച്ചു"
english_title: "Sultan Batheri: The mission team entered the forest to drug the elephant"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89102/sultan-batheri-the-mission-team-entered-the-forest-to-drug-the-elephant"
published_at: "2023-01-08T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ba67c36d2af_Picsart_23-01-08_12-14-45-112.jpg"
keywords: []
---

# സുല്‍ത്താന്‍ ബത്തേരി : ആനയെ മയക്കുവെടി വെക്കാനുള്ള ദൗത്യസംഘം വനത്തിൽ പ്രവേശിച്ചു

> **Lead Summary:** **വയനാട്**: സുല്‍ത്താന്‍ ബത്തേരിയിലിറങ്ങിയ കാട്ടാന പിഎം 2വിനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. ആനയെ മയക്കുവെടി വെച്ച് പിടികൂടാനായുള്ള ദൗത്യസംഘത്തിൽ 150 ഓളം പേരാണുള്ളത്. ട്രാക്കിങ് സംഘം, മയക്കുവെടി സംഘം, കുങ്കി ടീം എന്നിവരാണ് വനത്തിലേക്ക് പുറപ്പെട്ടിട്ടുള്ളത്. ആനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് വൈകിയതിന് ചീഫ് വൈൽഡ് ലൈഫ് വാർഡനോട് മന്ത്രി എകെ ശശീന്ദ്രൻ വിശദീകരണം തേടി.

## Article Content

**വയനാട്**: സുല്‍ത്താന്‍ ബത്തേരിയിലിറങ്ങിയ കാട്ടാന പിഎം 2വിനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. ആനയെ മയക്കുവെടി വെച്ച് പിടികൂടാനായുള്ള ദൗത്യസംഘത്തിൽ 150 ഓളം പേരാണുള്ളത്. ട്രാക്കിങ് സംഘം, മയക്കുവെടി സംഘം, കുങ്കി ടീം എന്നിവരാണ് വനത്തിലേക്ക് പുറപ്പെട്ടിട്ടുള്ളത്. ആനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് വൈകിയതിന് ചീഫ് വൈൽഡ് ലൈഫ് വാർഡനോട് മന്ത്രി എകെ ശശീന്ദ്രൻ വിശദീകരണം തേടി.

ഉന്നത ഉദ്യോഗസ്ഥർ ഇത്തരം നിലപാട് എടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മറുപടി തൃപ്തികരമല്ലെങ്കിൽ തുടർനടപടിയുണ്ടാവുമെന്നും മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. സമയം നീട്ടണം എന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ തീരുമാനം എടുക്കേണ്ടത് അദേഹം ആണെന്നും മന്ത്രി വിശദീകരിച്ചു. ദുഷ്കരമായ ദൗത്യമെങ്കിലും ഇന്ന് തന്നെ കാട്ടാനയെ പിടികൂടുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ എ. ഷജ്ന അറിയിച്ചു.

ആനയെ ലൊക്കേറ്റ് ചെയ്തതായി വനം വകുപ്പ് അറിയിച്ചിരുന്നു. പിഎം 2 എന്ന ആനയെ മയക്കുവെടി വെച്ച് പിടികൂടി മുത്തങ്ങയിലെ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം. കഴിഞ്ഞ ദിവസം രാത്രി ആന ന​ഗരത്തിലേക്ക് ഇറങ്ങുകയും ഒരു കാൻനടയാത്രക്കാരനെ ആക്രമിക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89102/sultan-batheri-the-mission-team-entered-the-forest-to-drug-the-elephant)