---
title: "ക​ക്ക​ട​വ് -പാ​ത്തി​ക്ക​ൽ പു​ഴ​യോ​ര​ത്ത് ബോട്ട് ജെട്ടികളുടെ നിർമ്മാണം പൂർത്തിയായി; വിനോദസഞ്ചാരികളെ കാത്ത് പെരിങ്ങത്തൂർ"
english_title: "Construction of boat jetties along the Kakkadav-Pathikkal River has been completed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89113/construction-of-boat-jetties-along-the-kakkadav-pathikkal-river-has-been-completed"
published_at: "2023-01-08T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ba8718306fe_IMG-20230108-WA0026.jpg"
keywords: []
---

# ക​ക്ക​ട​വ് -പാ​ത്തി​ക്ക​ൽ പു​ഴ​യോ​ര​ത്ത് ബോട്ട് ജെട്ടികളുടെ നിർമ്മാണം പൂർത്തിയായി; വിനോദസഞ്ചാരികളെ കാത്ത് പെരിങ്ങത്തൂർ

> **Lead Summary:**  

## Article Content

 

പാ​നൂ​ർ: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ പെ​രി​ങ്ങ​ത്തൂ​ർ, മോ​ന്താ​ൽ, ക​രി​യാ​ട് ചൊ​ക്ലി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ക​ക്ക​ട​വ്, പാ​ത്തി​ക്ക​ൽ പു​ഴ​യോ​ര​ത്ത് ബോ​ട്ട് ജെ​ട്ടി​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. മ​യ്യ​ഴി​പ്പു​ഴ​യു​ടെ ഭാ​ഗ​മാ​യ പെ​രി​ങ്ങ​ത്തൂ​ർ, മോ​ന്താ​ൽ, പാ​ത്തി​ക്ക​ൽ പു​ഴ​യു​ടെ തീ​ര​ത്താ​ണ് മ​നോ​ഹ​ര​മാ​യ ബോ​ട്ട് ജെ​ട്ടി​ക​ൾ പൂ​ർ​ത്തി​യാ​യ​ത്. ന്യൂ ​മാ​ഹി​യി​ൽ എം. ​മു​കു​ന്ദ​ൻ പാ​ർ​ക്കി​നോ​ട് ചേ​ർ​ന്ന ജെ​ട്ടി നേ​ര​ത്തേ ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു. മ​യ്യ​ഴി​പ്പു​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് മ​ല​ബാ​ർ റി​വ​ർ ക്രൂ​സ് ടൂ​റി​സ​ത്തി​​ന്റെ ഭാ​ഗ​മാ​യാ​ണ് ബോ​ട്ട് ജെ​ട്ടി​ക​ൾ നി​ർ​മി​ച്ച​ത്. എ​ല്ലാ ജെ​ട്ടി​ക​ളും ജി​ല്ല​യു​ടെ ഭാ​ഗ​ത്താ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. ജെ​ട്ടി​ക​ളി​ൽ ഇ​രി​പ്പി​ട​ങ്ങ​ളും സൗ​ര​വി​ള​ക്കു​ക​ളും സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞു. എ​ല്ലാ ജെ​ട്ടി​ക​ളു​ടെ​യും പേ​രു​ക​ളും സ്ഥാ​പി​ച്ചു. എ​ന്നാ​ൽ, ജെ​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട റോ​ഡു​ക​ളും ഉ​ദ്യാ​ന​വ​ഴി​ക​ളും ശൗ​ചാ​ല​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​വും സ​ജ്ജ​മാ​യി​ട്ടി​ല്ല. ജെ​ട്ടി​ക​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ ആ​ധു​നി​ക രീ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ദ്രു​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, പ​ല റോ​ഡു​ക​ളു​ടെ​യും പ്ര​വൃ​ത്തി ഇ​നി​യും തു​ട​ങ്ങി​യി​ട്ടു​പോ​ലു​മി​ല്ല. മോ​ന്താ​ൽ ടൗ​ണി​ൽ​നി​ന്ന് പ​ട​ന്ന​ക്ക​ര​യി​ലേ​ക്കു​ള്ള ചെ​മ്മ​ൺ റോ​ഡി​ലാ​ണ് മോ​ന്താ​ൽ ബോ​ട്ട് ജെ​ട്ടി. ഈ ​റോ​ഡി​ന്റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടേ​യു​ള്ളു. കി​ട​ഞ്ഞി​യി​ലെ ബോ​ട്ട് ജെ​ട്ടി​യി​ലേ​ക്കു​ള്ള റോ​ഡ് നി​ർ​മ്മാ​ണ​വു​മാ​യി​ല്ല. ബോ​ട്ട് ജെ​ട്ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടും അ​നു​ബ​ന്ധ റോ​ഡു​ക​ൾ ഇ​പ്പോ​ഴും നി​ർ​മ്മാ​ണം കാ​ത്തി​രി​ക്കു​ക​യാ​ണ്. മോ​ന്താ​ൽ-​പാ​ത്തി​ക്ക​ൽ റോ​ഡ് വി​ക​സ​ന​വും ന​ട​ന്നി​ട്ടി​ല്ല. അ​തേ സ​മ​യം, പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ല്ലെ​ങ്കി​ലും എ​ല്ലാ ബോ​ട്ട് ജെ​ട്ടി​ക​ളി​ലും സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കാ​ണ്. മോ​ന്താ​ൽ കേ​ന്ദ്രീ​ക​രി​ച്ച് സ്വ​കാ​ര്യ ബോ​ട്ട് മ​ണി​ക്കൂ​റി​ന് തു​ക നി​ശ്ച​യി​ച്ച് പു​ഴ​യി​ലൂ​ടെ സ​ഞ്ചാ​ര​വും തു​ട​ങ്ങി​യി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89113/construction-of-boat-jetties-along-the-kakkadav-pathikkal-river-has-been-completed)