---
title: "തിരുവനന്തപുരം മെഡി.കോളേജിൽ നഴ്സിന് മർദ്ദനം: രോഗിയുടെ കൂട്ടിരിപ്പുകാരൻ അറസ്റ്റിൽ; നാളെ പ്രതിഷേധ സമരം "
english_title: "medicalcollege"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89167/medicalcollege"
published_at: "2023-01-09T06:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bb669d898e6_Screenshot_20230109-062710_Facebook.jpg"
keywords: []
---

# തിരുവനന്തപുരം മെഡി.കോളേജിൽ നഴ്സിന് മർദ്ദനം: രോഗിയുടെ കൂട്ടിരിപ്പുകാരൻ അറസ്റ്റിൽ; നാളെ പ്രതിഷേധ സമരം 

> **Lead Summary:** **തിരുവനന്തപുരം** : മെഡിക്കൽ കോളേജിൽ നഴ്സിനെ രോഗിയുടെ കൂട്ടിരിപ്പുകാരൻ മര്‍ദ്ദിച്ചു. മെഡിക്കൽ കോളേജിൽ വാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രസീതയ്ക്കാണ് മർദ്ദനമേറ്റത്.

## Article Content

**തിരുവനന്തപുരം** : മെഡിക്കൽ കോളേജിൽ നഴ്സിനെ രോഗിയുടെ കൂട്ടിരിപ്പുകാരൻ മര്‍ദ്ദിച്ചു. മെഡിക്കൽ കോളേജിൽ വാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രസീതയ്ക്കാണ് മർദ്ദനമേറ്റത്.

പ്രതി പൂവാർ സ്വദേശി അനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജീവനക്കാരിക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ നഴ്സുമാരുടെ സംഘടന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രതിഷേധ സമരത്തിന് ആഹ്വാനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89167/medicalcollege)