---
title: "മ​​​​ത്സ്യത്തിലെ മാ​​​​യം; ഉപ​​​​ഭോ​​​​ക്താ​​​​വി​​​​നു നേ​​​​രി​​​​ട്ടു പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന സ്ട്രി​​​​പ്പ് സം​​​​വി​​​​ധാ​​​​ത്തിൽ അ​​​​ട്ടി​​​​മ​​​​റി"
english_title: "Fish taint; Check with the customer In the strip"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89172/fish-taint-check-with-the-customer-in-the-strip"
published_at: "2023-01-09T07:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bb70e275eee_images_(10).jpeg"
keywords: []
---

# മ​​​​ത്സ്യത്തിലെ മാ​​​​യം; ഉപ​​​​ഭോ​​​​ക്താ​​​​വി​​​​നു നേ​​​​രി​​​​ട്ടു പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന സ്ട്രി​​​​പ്പ് സം​​​​വി​​​​ധാ​​​​ത്തിൽ അ​​​​ട്ടി​​​​മ​​​​റി

> **Lead Summary:** ​​​​ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മാ​​​​ർ​​​​ക്ക​​​​റ്റി​​​​ലെ​​​​ത്തി​​​​യ മ​​​​ത്സ്യം മാ​​​​യം ക​​​​ല​​​​ർ​​​​ന്ന​​​​താ​​​​ണോ​​​​യെ​​​​ന്ന് ഉ​​​​പ​​​​ഭോ​​​​ക്താ​​​​വി​​​​നു നേ​​​​രി​​​​ട്ടു പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന സ്ട്രി​​​​പ്പ് സം​​​​വി​​​​ധാ​​​​ന​​​​വും സ​​​​ർ​​​​ക്കാ​​​​ർ അ​​​​ട്ടി​​​​മ​​​​റി​​​​ച്ചു. മ​​​​ത്സ്യം കേ​​​​ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​ൻ ഫോ​​​​ർ​​​​മാ​​​​ലി​​​​ൻ, അ​​​​മോ​​​​ണി​​​​യ തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​രാ​​​​സ പ​​​​ദാ​​​​ർ​​​​ഥ​​​​ങ്ങ​​​​ൾ ക​​​​ല​​​​ർ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്നു ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള സ്ട്രി​​​​പ്പാ​​​​ണ് വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​യ​​​​ത്.

## Article Content

​​​​ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മാ​​​​ർ​​​​ക്ക​​​​റ്റി​​​​ലെ​​​​ത്തി​​​​യ മ​​​​ത്സ്യം മാ​​​​യം ക​​​​ല​​​​ർ​​​​ന്ന​​​​താ​​​​ണോ​​​​യെ​​​​ന്ന് ഉ​​​​പ​​​​ഭോ​​​​ക്താ​​​​വി​​​​നു നേ​​​​രി​​​​ട്ടു പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന സ്ട്രി​​​​പ്പ് സം​​​​വി​​​​ധാ​​​​ന​​​​വും സ​​​​ർ​​​​ക്കാ​​​​ർ അ​​​​ട്ടി​​​​മ​​​​റി​​​​ച്ചു. മ​​​​ത്സ്യം കേ​​​​ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​ൻ ഫോ​​​​ർ​​​​മാ​​​​ലി​​​​ൻ, അ​​​​മോ​​​​ണി​​​​യ തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​രാ​​​​സ പ​​​​ദാ​​​​ർ​​​​ഥ​​​​ങ്ങ​​​​ൾ ക​​​​ല​​​​ർ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്നു ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള സ്ട്രി​​​​പ്പാ​​​​ണ് വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​യ​​​​ത്.

മീ​​​​നി​​​​ലെ മാ​​​​യം പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ നി​​​​ല​​​​ച്ച​​​​തോ​​​​ടെ അ​​​​യ​​​​ൽ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്ന് അ​​​​ട​​​​ക്കം വി​​​​ഷാം​​​​ശം ക​​​​ല​​​​ർ​​​​ത്തി​​​​യ മീ​​​​ൻ ഇ​​​​പ്പോ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്കു വ്യാ​​​​പ​​​​ക​​​​മാ​​​​യാ​​​​ണ് എ​​​​ത്തു​​​​ന്ന​​​​ത്. മീ​​​​നി​​​​ലെ വി​​​​ഷാം​​​​ശം ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള സ്ട്രി​​​​പ്പ് 2017ൽ ​​​​സെ​​​​ൻ​​​​ട്ര​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഫി​​​​ഷ​​​​റീ​​​​സ് ടെ​​​​ക്നോ​​​​ള​​​​ജി​​​​യി​​​​ലെ (സ്വി​​​​ഫ്റ്റ്) ശാ​​​​സ്ത്ര​​​​ജ്ഞ​​​​രാ​​​​ണു വി​​​​ക​​​​സി​​​​പ്പി​​​​ച്ച​​​​ത്.

2018ൽ ​​​​മീ​​​​നി​​​​ലെ മാ​​​​യം ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള സ്ട്രി​​​​പ്പ് വി​​​​പ​​​​ണി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചു. അ​​​​ഞ്ചു രൂ​​​​പ ചെ​​​​ല​​​​വി​​​​ൽ മാ​​​​യ​​​​മു​​​​ണ്ടോ​​​​യെ​​​​ന്നു നേ​​​​രി​​​​ട്ടു മ​​​​ന​​​​സി​​​​ലാ​​​​ക്കി മ​​​​ത്സ്യം വാ​​​​ങ്ങാ​​​​ൻ ഉ​​​​പ​​​​ഭോ​​​​ക്താ​​​​വി​​​​നു ക​​​​ഴി​​​​യു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ഖ്യാ​​​​പ​​​​നം. ഒ​​​​രു തു​​​​ള്ളി ലാ​​​​യ​​​​നി സ്ട്രി​​​​പ്പി​​​​ൽ ഒ​​​​ഴി​​​​ച്ചു മീ​​​​നി​​​​നു മു​​​​ക​​​​ളി​​​​ൽ വ​​​​ച്ചാ​​​​ൽ നി​​​​റം മാ​​​​റ്റ​​​​ത്തി​​​​ലൂ​​​​ടെ മാ​​​​യം ക​​​​ല​​​​ർ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്ന് അ​​​​റി​​​​യാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​യാ​​​​യി​​​​രു​​​​ന്നു സ്വി​​​​ഫ്റ്റ് വി​​​​ക​​​​സി​​​​പ്പി​​​​ച്ച​​​​ത്. പ​​​​ച്ച നി​​​​റ​​​​ത്തി​​​​ലു​​​​ള്ള സ്ട്രി​​​​പ്പ് മീ​​​​നി​​​​ൽ തൊ​​​​ട്ട ശേ​​​​ഷ​​​​വും പ​​​​ച്ച​​​​യാ​​​​യി തു​​​​ട​​​​ർ​​​​ന്നാ​​​​ൽ മീ​​​​നി​​​​ൽ മാ​​​​യം ക​​​​ല​​​​ർ​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കി ഉ​​​​പ​​​​ഭോ​​​​ക്താ​​​​വി​​​​ന് വാ​​​​ങ്ങാ​​​​നാ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​മോ​​​​ണി​​​​യ​​​​യോ ഫോ​​​​ർ​​​​മാ​​​​ലി​​​​നോ മീ​​​​നി​​​​ൽ പു​​​​ര​​​​ട്ടി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ സ്ട്രി​​​​പ്പി​​​​ന്‍റെ നി​​​​റം നീ​​​​ല​​​​യാ​​​​യി മാ​​​​റും. കൂ​​​​ടു​​​​ത​​​​ൽ തോ​​​​തി​​​​ൽ മാ​​​​യം ചേ​​​​ർ​​​​ത്തി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ ഇ​​​​തി​​​​ന്‍റെ നി​​​​റം ക​​​​ടും നീ​​​​ല​​​​യാ​​​​യി മാ​​​​റു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ക​​​​ണ്ടെ​​​​ത്ത​​​​ൽ മാ​​​​ർ​​​​ഗം.

മീ​​​​ൻ കേ​​​​ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​ൻ ഐ​​​​സി​​​​നൊ​​​​പ്പ​​​​മാ​​​​ണ് അ​​​​മോ​​​​ണി​​​​യ​​​​യും ഫോ​​​​ർ​​​​മാ​​​​ലി​​​​നും ക​​​​ല​​​​ർ​​​​ത്തു​​​​ന്ന​​​​ത്. ഐ​​​​സ് അ​​​​ലി​​​​ഞ്ഞു പോ​​​​കു​​​​ന്ന​​​​തോ​​​​ടെ അ​​​​മോ​​​​ണി​​​​യ​​​​യും ഫോ​​​​ർ​​​​മാ​​​​ലി​​​​നും മ​​​​ത്സ്യ​​​​ത്തി​​​​ൽ അ​​​​ലി​​​​ഞ്ഞു ചേ​​​​രും. ഇ​​​​ത്ത​​​​രം വി​​​​ഷാം​​​​ശം ക​​​​ല​​​​ർ​​​​ന്ന മീ​​​​ൻ ക​​​​ഴി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു ഗു​​​​രു​​​​ത​​​​ര ആ​​​​രോ​​​​ഗ്യ പ്ര​​​​ശ്ന​​​​ങ്ങ​​​​ളാ​​​​ണ് ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്. സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ തീ​​​​ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽനി​​​​ന്നു ശു​​​​ദ്ധ​​​​മാ​​​​യ മ​​​​ത്സ്യം ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നി​​​​രി​​​​ക്കേ​​​​യാ​​​​ണ് മ​​​​റ്റു സം​​​​സ്ഥാ​​​​ന ലോ​​​​ബി​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധ​​​​നാ സം​​​​വി​​​​ധാ​​​​നം അ​​​​ട്ടി​​​​മ​​​​റി​​​​ച്ചു വി​​​​ഷാം​​​​ശം ക​​​​ല​​​​ർ​​​​ന്ന മ​​​​ത്സ്യം എ​​​​ത്തി​​​​ച്ചു വി​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89172/fish-taint-check-with-the-customer-in-the-strip)