---
title: "ബത്തേരിയിൽ ഇറങ്ങിയ  പി എം 2 കാട്ടാനയെ ദൗത്യ സംഘം മയക്കുവെടിവച്ചു"
english_title: "Landed in Bateri PM2 katana was drugged by the task force"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89186/landed-in-bateri-pm2-katana-was-drugged-by-the-task-force"
published_at: "2023-01-09T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bba03d0c510_Picsart_23-01-08_12-14-45-112.jpg"
keywords: []
---

# ബത്തേരിയിൽ ഇറങ്ങിയ  പി എം 2 കാട്ടാനയെ ദൗത്യ സംഘം മയക്കുവെടിവച്ചു

> **Lead Summary:** **വയനാട്**: ബത്തേരി ടൗണിലിറങ്ങി ഒരാളെ അപായപ്പെടുത്താൻ ശ്രമിക്കുകയും വ്യാപക അക്രമം നടത്തുകയും ചെയ്ത പിഎം 2 കാട്ടാനയെ ദൗത്യസംഘം മയക്കുവെടി വച്ചു. കുപ്പാടി വനമേഖലയിൽ വച്ചാണ് മയക്കുവെടി വച്ചത്. ഇന്നലെ മുതൽ ആന നിരീക്ഷണത്തിലായിരുന്നു. കാട്ടാനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേയ്ക്ക് മാറ്റും.

## Article Content

**വയനാട്**: ബത്തേരി ടൗണിലിറങ്ങി ഒരാളെ അപായപ്പെടുത്താൻ ശ്രമിക്കുകയും വ്യാപക അക്രമം നടത്തുകയും ചെയ്ത പിഎം 2 കാട്ടാനയെ ദൗത്യസംഘം മയക്കുവെടി വച്ചു. കുപ്പാടി വനമേഖലയിൽ വച്ചാണ് മയക്കുവെടി വച്ചത്. ഇന്നലെ മുതൽ ആന നിരീക്ഷണത്തിലായിരുന്നു. കാട്ടാനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേയ്ക്ക് മാറ്റും.

തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ മാത്രം രണ്ടുപേരെ കൊലപ്പെടുത്തുകയും നൂറോളം വീടുകൾ തകർക്കുകയും ചെയ്ത പിഎം 2 എന്ന അക്രമകാരിയായ ആന രണ്ട് ദിവസം മുമ്പാണ് സുൽത്താൻ ബത്തേരിയിലെത്തിയത്. പുലർച്ചെ ഒരു മണിയോടെ കാട്ടാന റോഡിലൂടെ നടന്നുപോവുകയായിരുന്ന തമ്പി എന്ന സുബൈർകുട്ടിയെ തുമ്പിക്കൈകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു.

തുടർന്ന് മണിക്കൂറുകളോളം നിലയുറപ്പിച്ച ആനയെ വളരെ പണിപ്പെട്ടാണ് വനത്തിലേക്ക് കയറ്റിയത്. വനത്തിൽ കടന്ന ആന ഇന്നലെ രാവിലെ കുപ്പാടി ഒന്നാംമൈൽ ഭാഗത്തേക്ക് നീങ്ങിയെങ്കിലും ഉച്ചയോടെ ജനവാസമേഖലയോട് ചേർന്ന പഴുപ്പത്തൂർ വനമേഖലയിൽ നിലയുറപ്പിച്ചു.

തുടർന്നാണ് ആനയെ മയക്കുവെടിവച്ച് പിടികൂടി മുത്തങ്ങ ആനപ്പന്തിയിലടയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. ആനയെ മയക്കുവെടിവച്ച് പിടികൂടുന്നതിനുവേണ്ടി ആർ.ആർ.ടിയുടെ 12 അംഗ സംഘം വനമേഖലയിൽ ഇന്നലെ വൈകീട്ടോടെ ശ്രമം തുടങ്ങിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89186/landed-in-bateri-pm2-katana-was-drugged-by-the-task-force)