---
title: "ആദ്യകാല ഹാർമണിസ്റ്റായ  സിറിയക്ക് മാത്യുവിന് കൊട്ടിയൂർ മിഴി കലാ സാംസ്കാരിക വേദിയുടെ ആദരം"
english_title: "Kotiyur Mizhi Art and Culture Center's Tribute to Cyriak Mathew"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89187/kotiyur-mizhi-art-and-culture-centers-tribute-to-cyriak-mathew"
published_at: "2023-01-09T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bba3f23cd07_IMG-20230109-WA0006.jpg"
keywords: []
---

# ആദ്യകാല ഹാർമണിസ്റ്റായ  സിറിയക്ക് മാത്യുവിന് കൊട്ടിയൂർ മിഴി കലാ സാംസ്കാരിക വേദിയുടെ ആദരം

> **Lead Summary:** പേരാവൂർ: പഴയകാല ഹാർമണിസ്റ്റും, നാടക നടനും, ഗായകനുമായ തൊണ്ടിയിലെ പൊട്ടങ്കൽ സിറിയക്ക് മാത്യു (പാപ്പച്ചൻ) വിനെ കൊട്ടിയൂർ മിഴി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ആദരിച്ചു. പൊട്ടങ്കൽ സണ്ണിയുടെ വീട്ടിൽ നടന്ന ചടങ്ങ് പേരാവൂർ എം.എൽ.എ. അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

## Article Content

പേരാവൂർ: പഴയകാല ഹാർമണിസ്റ്റും, നാടക നടനും, ഗായകനുമായ തൊണ്ടിയിലെ പൊട്ടങ്കൽ സിറിയക്ക് മാത്യു (പാപ്പച്ചൻ) വിനെ കൊട്ടിയൂർ മിഴി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ആദരിച്ചു. പൊട്ടങ്കൽ സണ്ണിയുടെ വീട്ടിൽ നടന്ന ചടങ്ങ് പേരാവൂർ എം.എൽ.എ. അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

മിഴിയുടെ സെക്രട്ടറി ഷിജു സ്വാഗതം പറഞ്ഞു. ആർച്ച് പ്രീസ്റ്റ് റവ ഫാ. ഡോ. തോമസ് കൊച്ചു കരോട്ട്, മിഴിയുടെ പ്രസിഡൻറ് ജോയി ഓരത്ത്, പേരാവൂർ മൗണ്ട് കാർമ്മൽ ആശ്രമം സുപ്പീരിയർ ഫാ.തോമസ് കുഴിയാലിൽ, സിസ്റ്റർ ജിൻസി (SH)എന്നിവർ സംസാരിച്ചു. പൊട്ടങ്കൽ അമ്പിളി സിറിയക്ക് നന്ദി പറഞ്ഞു. തുടർന്ന് മിഴി യുടെ കലാകാരൻമാർ ഗാനമേളയും അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89187/kotiyur-mizhi-art-and-culture-centers-tribute-to-cyriak-mathew)