---
title: "ടെലിച്ചറി ഫിയസ്റ്റ സീസൺ 6 ന്റെ ലോഗോ പ്രകാശനം ചെയ്തു"
english_title: "Telecherry Fiesta Season 6 Logo Released"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89231/telecherry-fiesta-season-6-logo-released"
published_at: "2023-01-09T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bbcc7d43850_Screenshot_2023-01-09-13-34-47-74_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ടെലിച്ചറി ഫിയസ്റ്റ സീസൺ 6 ന്റെ ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** യു എ ഇയിലെ തലശ്ശേരി കൂട്ടായ്മ സംഘടിപ്പിക്കുന്ന ടെലിച്ചറി ഫിയസ്റ്റ സീസൺ 6 ന്റെ ലോഗോ പ്രകാശനം ചെയ്തു. തലശ്ശേരി എം എൽ എ ഓഫീസിൽ നടന്ന ലോഗോ പ്രകാശനം നിയമസഭ സ്പീക്കർ അഡ്വ എ എൻ ശംസീർ നിർവഹിച്ചു. ഫെബ്രുവരിയിലാണ് തലശ്ശേരിക്കാരുടെ ഉത്സവമായ ടെലിച്ചറി ഫിയസ്റ്റയുടെ ആറാം പതിപ്പിനു തുടക്കം കുറിക്കുന്നത്‌.

## Article Content

യു എ ഇയിലെ തലശ്ശേരി കൂട്ടായ്മ സംഘടിപ്പിക്കുന്ന ടെലിച്ചറി ഫിയസ്റ്റ സീസൺ 6 ന്റെ ലോഗോ പ്രകാശനം ചെയ്തു. തലശ്ശേരി എം എൽ എ ഓഫീസിൽ നടന്ന ലോഗോ പ്രകാശനം നിയമസഭ സ്പീക്കർ അഡ്വ എ എൻ ശംസീർ നിർവഹിച്ചു. ഫെബ്രുവരിയിലാണ് തലശ്ശേരിക്കാരുടെ ഉത്സവമായ ടെലിച്ചറി ഫിയസ്റ്റയുടെ ആറാം പതിപ്പിനു തുടക്കം കുറിക്കുന്നത്‌.

മൂന്ന് ആഴ്ച്ചകളിലായി ഫെബ്രുവരി മാസമാണു ഷാർജ്ജയിലും ദുബായിലുമായി പരിപാടികൾ ഉണ്ടാവുക. തലശ്ശേരിയിലെയും മാഹിയിലെയും സ്കൂളുകളിലെ 600 ൽ പരം പൂർവ്വ വിദ്ധ്യാർത്ഥികളെ അണി നിരത്തുന്ന സ്പോർട്സ്‌ ഇവന്റും തുടർന്ന് അവസാന ആഴ്ച്ചയിൽ ഗ്രാൻഡ്‌ ഫിറ്റസ്റ്റയുമായിട്ടായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക.

ലോഗോ പ്രകാശന ചടങ്ങിൽ തലശേരിയിലെ ഭിന്ന ശേഷിയുള്ള കുട്ടികൾക്ക് സൗജന്യ പഠനം നൽകി വരുന്ന ഹോപ്പ് ഏർലി ഇന്റർവേൻഷൻ സെന്റർ ന് , റ്റെലിച്ചെറി ക്രിക്കറ്റ്റെർസ് ഒരു ലക്ഷം രൂപ നൽകി , സാമൂഹിക ഉതരവദിത്യതിന്റെ ഭാഗമായാണ് റ്റെലിച്ചെറി ക്രിക്കറ്റ്റെർസ് ഈ തുക കൈ മാറിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89231/telecherry-fiesta-season-6-logo-released)