---
title: "ഈ വർഷത്തെ പ്രഥമ ഉണ്ണികൃഷ്ണൻ നമ്പൂതിരി അനുസ്മരണവും, അവാർഡ് ദാനവും ജനുവരി 23ന് "
english_title: "This year's first Unnikrishnan Namboothiri commemoration and award ceremony on January 23"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89239/this-years-first-unnikrishnan-namboothiri-commemoration-and-award-ceremony-on-january-23"
published_at: "2023-01-09T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bbd49ab9ffc_Screenshot_2023-01-09-14-11-33-08_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഈ വർഷത്തെ പ്രഥമ ഉണ്ണികൃഷ്ണൻ നമ്പൂതിരി അനുസ്മരണവും, അവാർഡ് ദാനവും ജനുവരി 23ന് 

> **Lead Summary:** ഈ വർഷത്തെ പ്രഥമ ഉണ്ണികൃഷ്ണൻ നമ്പൂതിരി അനുസ്മരണവും, അവാർഡ് ദാനവും ജനുവരി 23 അവസാനവാരം ഗാന്ധി പാർക്കിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ വർഷത്തെ പുരസ്കാരം അഭിനയ ജീവിതത്തിൽ അൻപത് ആണ്ടുകൾ പിന്നിട്ട നടൻ ഇന്നസെന്റിന് ലഭിക്കും അൻപതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

## Article Content

ഈ വർഷത്തെ പ്രഥമ ഉണ്ണികൃഷ്ണൻ നമ്പൂതിരി അനുസ്മരണവും, അവാർഡ് ദാനവും ജനുവരി 23 അവസാനവാരം ഗാന്ധി പാർക്കിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ വർഷത്തെ പുരസ്കാരം അഭിനയ ജീവിതത്തിൽ അൻപത് ആണ്ടുകൾ പിന്നിട്ട നടൻ ഇന്നസെന്റിന് ലഭിക്കും അൻപതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ഗാനരചയിതാവ് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, സംവിധായകൻ ജയരാജ്, ചലച്ചിത്ര അകാദമി അംഗം മനോജ് കാന, തിരക്കഥാകൃത്തും, സംവിധായകനുമായ സുരേഷ് പൊതുവാൾ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. പ്രസന്നതയുടെ പര്യായമായ നടനും, പുരോഗമന കാഴ്ചപ്പാട് കാത്ത് സൂക്ഷിച്ച മനുഷ്യന്യമായ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പേരിലുള്ള പ്രഥമ പുരസ്കാരം സ്വീകരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് ഇന്നസെന്റ് എന്ന് ജൂറി ഏകകണ്ഠമായി വിലയിരുത്തി.

ടി ഐ മധുസൂദനൻ എം എൽ എ, പത്മ ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, ടി വി രാജേഷ്, അഡ്വ പി സന്തോഷ്, ഭവദാസൻ നമ്പൂതിരി, ദൃശ്യ സെക്രട്ടറി കെ ശിവകുമാർ, ജൂറി അംഗങ്ങളായ മനോജ് കാന, സുരേഷ് പൊതുവാൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89239/this-years-first-unnikrishnan-namboothiri-commemoration-and-award-ceremony-on-january-23)