---
title: "വില കൂടും:  ഇലക്ട്രോണിക് ഉത്പന്നങ്ങൾ ഉൾപ്പെടെ 35 ഇനങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടുന്നു"
english_title: "Prices to increase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89246/prices-to-increase"
published_at: "2023-01-09T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bbe0c713568_Tax-break-rent_pic-e1659507122869.jpg"
keywords: []
---

# വില കൂടും:  ഇലക്ട്രോണിക് ഉത്പന്നങ്ങൾ ഉൾപ്പെടെ 35 ഇനങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടുന്നു

> **Lead Summary:** പ്രാദേശിക നിർമാണം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ഇലക്ട്രോണിക് ഉത്പന്നങ്ങൾ, പ്ലാസ്റ്റിക്, സ്വർണാഭരണം തുടങ്ങി 35 ഇനങ്ങളുടെ ഇറക്കുമതി തീരുവ വർധിപ്പിച്ചേക്കും. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിലാകും പ്രഖ്യാപനം ഉണ്ടാകുക.

## Article Content

പ്രാദേശിക നിർമാണം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ഇലക്ട്രോണിക് ഉത്പന്നങ്ങൾ, പ്ലാസ്റ്റിക്, സ്വർണാഭരണം തുടങ്ങി 35 ഇനങ്ങളുടെ ഇറക്കുമതി തീരുവ വർധിപ്പിച്ചേക്കും. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിലാകും പ്രഖ്യാപനം ഉണ്ടാകുക.

സ്വകാര്യ ജെറ്റുകൾ, ഹെലികോപ്റ്റർ, ഗ്ലോസി പേപ്പർ, വൈറ്റമിനുകൾ എന്നിവ ഉൾപ്പടെയുള്ളവയുടെ തീരുവയാകും കൂട്ടുക. ഇറക്കുമതി കുറയ്ക്കാനും പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് നീക്കം. നികുതി കൂട്ടി ഇറക്കുമതി നിരുത്സാഹപ്പെടുത്തേണ്ട വസ്തുക്കളുടെ പട്ടിക തയ്യാറാക്കാൻ വിവിധ മന്ത്രാലയങ്ങളോട് വാണിജ്യ-വ്യവസായ മന്ത്രാലയം ഡിസംബറിൽ ആവശ്യപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89246/prices-to-increase)