---
title: "കുട്ടികൾക്ക് സമൃദ്ധമായ ഉച്ചഭക്ഷണമൊരുക്കാൻ സ്വന്തമായി പച്ചക്കറിത്തോട്ടം ഒരുക്കി ചെട്ടിയാംപറമ്പ ഗവ: യു.പി.സ്കൂൾ"
english_title: "Chettyamparamba Govt: U.P. School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89255/chettyamparamba-govt-up-school"
published_at: "2023-01-09T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bc13b776e67_IMG-20230109-WA0094.jpg"
keywords: []
---

# കുട്ടികൾക്ക് സമൃദ്ധമായ ഉച്ചഭക്ഷണമൊരുക്കാൻ സ്വന്തമായി പച്ചക്കറിത്തോട്ടം ഒരുക്കി ചെട്ടിയാംപറമ്പ ഗവ: യു.പി.സ്കൂൾ

> **Lead Summary:** **ചെട്ടിയാംപറമ്പ**: കുട്ടികൾക്ക് സമൃദ്ധമായ ഉച്ചഭക്ഷണമൊരുക്കാൻ സ്വന്തമായി പച്ചക്കറിത്തോട്ടം ഒരുക്കി ചെട്ടിയാംപറമ്പ ഗവ: യു.പി.സ്കൂൾ. സംസ്ഥാന കൃഷി വകുപ്പിന്‍റെ പച്ചകറി വികസനപദ്ധതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന പ്രൊജക്ട് അധിഷ്ഠിത പച്ചക്കറി കൃഷിയാണ് വിദ്യാർത്ഥികൾ ഏറ്റെടുത്തിരിക്കുന്നത്.

## Article Content

**ചെട്ടിയാംപറമ്പ**: കുട്ടികൾക്ക് സമൃദ്ധമായ ഉച്ചഭക്ഷണമൊരുക്കാൻ സ്വന്തമായി പച്ചക്കറിത്തോട്ടം ഒരുക്കി ചെട്ടിയാംപറമ്പ ഗവ: യു.പി.സ്കൂൾ. സംസ്ഥാന കൃഷി വകുപ്പിന്‍റെ പച്ചകറി വികസനപദ്ധതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന പ്രൊജക്ട് അധിഷ്ഠിത പച്ചക്കറി കൃഷിയാണ് വിദ്യാർത്ഥികൾ ഏറ്റെടുത്തിരിക്കുന്നത്.

പച്ചക്കറി കൃഷിയിലെ നൂതന സാങ്കേതിക വിദ്യകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയൂം സ്കൂൾ ഉച്ച ഭക്ഷണത്തിനാവശ്യമായി വരുന്ന പച്ചക്കറികൾ വിളയിച്ചെടുക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കികൊണ്ടിരിക്കുന്നത്. വർഷത്തിൽ എല്ലാ കാലത്തും പച്ചക്കറി കൃഷി ചെയ്യുന്നതിന്നാവശ്യമായ മഴ മറയിലാണ് കൃഷി എന്നതാണ് പ്രധാന ആകർഷണം.

മഴ മറക്കുളളിൽ നൂതന കാർഷിക രീതികൾ സംയോജിപ്പിച്ചാണ് കൃഷി ചെയ്തിരിക്കുന്നത്.മേൽ കൃഷി രീതികളെകുറിച്ച് വിദ്യാർത്ഥികൾക്ക് പ്രായോഗിക അനുഭവം ലഭ്യമാക്കുക എന്നത് കൂടിയാണ് സ്ക്കൂൾ ഈ പദ്ധതിയുടെ ലക്ഷ്യം.

കേളകം കൃഷി ഓഫീസർ കെ.ജി.സുനിലിൻ്റെ മേൽനോട്ടത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് പി.കെ.മാരി ടീച്ചർ, ഷിജിത് മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലാണ് ചെട്ടിയാംപറമ്പ ഗവ: യു പി.സ്കൂളിലെ പച്ചക്കറി തോട്ടം മാതൃകയാവുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89255/chettyamparamba-govt-up-school)