---
title: "പയ്യാവൂരിൽ കാണാതായ വയോധികന്റെ മൃതദേഹം കർണാടകയിൽ കത്തിക്കരിഞ്ഞ നിലയിൽ"
english_title: "The body of an elderly man who went missing in Payayavur is found in Karnataka"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89269/the-body-of-an-elderly-man-who-went-missing-in-payayavur-is-found-in-karnataka"
published_at: "2023-01-09T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bbf84ec2f10_Picsart_23-01-09_16-41-45-799.jpg"
keywords: []
---

# പയ്യാവൂരിൽ കാണാതായ വയോധികന്റെ മൃതദേഹം കർണാടകയിൽ കത്തിക്കരിഞ്ഞ നിലയിൽ

> **Lead Summary:** **ശ്രീകണ്ഠപുരം**: പയ്യാവൂരിൽ നിന്ന് കാണാതായ വയോധികന്റെ മൃതദേഹം കർണാടകയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പയ്യാവൂരിലെ പിണക്കാട്ട് തോമസി ന്റെ മൃതദേഹമാണ് കർണാടക കുടകിലെ കുട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടെത്തിയത്. ഇവിടെ കാപ്പിത്തോട്ടത്തിൽ ജോലിക്ക് പോയ തൊഴിലാളികൾ മൃതദേഹം കണ്ടതിനെ തുടർന്ന് കുട്ട പോലീസിൽ അറിയിക്കുകയായിരുന്നു.

## Article Content

**ശ്രീകണ്ഠപുരം**: പയ്യാവൂരിൽ നിന്ന് കാണാതായ വയോധികന്റെ മൃതദേഹം കർണാടകയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പയ്യാവൂരിലെ പിണക്കാട്ട് തോമസി ന്റെ മൃതദേഹമാണ് കർണാടക കുടകിലെ കുട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടെത്തിയത്. ഇവിടെ കാപ്പിത്തോട്ടത്തിൽ ജോലിക്ക് പോയ തൊഴിലാളികൾ മൃതദേഹം കണ്ടതിനെ തുടർന്ന് കുട്ട പോലീസിൽ അറിയിക്കുകയായിരുന്നു.

തുടർന്ന് കേരള പോലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പയ്യാവൂരിൽ നിന്ന് കാണാതായ തോമസിന്റെ മൃതദേഹമാണെന്ന് വ്യക്തമായത്. കഴിഞ്ഞ ഡിസംബർ 19 നാണ് തോമസിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പയ്യാവൂർ എസ്ഐ എം.ജെ. ബെന്നി യുടെ നേതൃത്വത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

19 ന് രാവിലെ 11.35 ന് തോമസ് ശ്രീകണ്ഠപുരം സെൻട്രൽ ജംഗ്ഷനിലെത്തിയതായി ഇവിടുത്തെ സിസിടിവി യിൽ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. പിന്നീട് ഇയാളെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഇതിനിടെയാണ് അജ്ഞാത മൃതദേഹത്തെക്കുറിച്ചുള്ള വിവരം കുട്ട പോലീസ് സ്‌റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ മുഖേന കേരള പോലീസിന് ലഭിക്കുന്നത്.

തുടർന്ന് പയ്യാവൂർ എസ്ഐ എം.ജെ. ബെന്നി യുടെ നേതൃത്വത്തിൽ ഇവിടെ എത്തി അന്വേഷണം നടത്തുകയായിരുന്നു. കുട്ട യിലെ പെട്രോൾ പമ്പിൽ നിന്ന് തോമസ് പെട്രോൾ വാങ്ങി പോകുന്നതായുള്ള സിസിടിവി ദൃശ്യം കുട്ട പോലീസിന് ലഭിച്ചതോതോടെയാണ് മൃതദേഹം തോമസിന്റേതാണെന്ന് വ്യക്തമായത്. തോമസിന്റെ ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹം തോമസിന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89269/the-body-of-an-elderly-man-who-went-missing-in-payayavur-is-found-in-karnataka)