---
title: "'കേരളത്തില്‍ സജീവമാകും'; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ് തരൂര്‍"
english_title: "Sasitharoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89327/sasitharoor"
published_at: "2023-01-10T06:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bcb26592f55_Screenshot_20230110-060322_Facebook.jpg"
keywords: []
---

# 'കേരളത്തില്‍ സജീവമാകും'; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ് തരൂര്‍

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുണ്ടാകുമെന്ന സൂചന നല്‍കി ശശി തരൂര്‍ എംപി. കേരളത്തില്‍ സജീവമാകണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്, കേരളത്തിലുണ്ടാകുമെന്ന് തരൂര്‍ കോട്ടയത്ത് പറഞ്ഞു. കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തരൂരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമായി ഉണ്ടാകുമെന്ന സൂചന നല്‍കിയത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുണ്ടാകുമെന്ന സൂചന നല്‍കി ശശി തരൂര്‍ എംപി. കേരളത്തില്‍ സജീവമാകണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്, കേരളത്തിലുണ്ടാകുമെന്ന് തരൂര്‍ കോട്ടയത്ത് പറഞ്ഞു. കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തരൂരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമായി ഉണ്ടാകുമെന്ന സൂചന നല്‍കിയത്.

'കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാവരും ആവശ്യപ്പെടുന്നുണ്ട്. എല്ലാവരും ആവശ്യപ്പെടുമ്പോള്‍ പറ്റില്ലെന്ന് എങ്ങനെ പറയും. കേരളത്തിന് വേണ്ടി ദില്ലിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു, ഇനി സജീവമായി കേരളത്തിലുണ്ടാവുമെന്നും തരൂര്‍ കോട്ടയത്ത് പറഞ്ഞു. കേരളത്തിൽ സജീവമാകണമെന്ന ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ഉപദേശം ബഹുമാനത്തോടെയാണ് കാണുന്നതെന്നും തരൂര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89327/sasitharoor)