---
title: "സംവിധായക നയന സൂര്യയുടെ മരണം; തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കും"
english_title: "Nayanasurya"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89333/nayanasurya"
published_at: "2023-01-10T06:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bcbf8e99a1a_n4605747481673314145044db49baacbf15e76e6ee3783c89c6a7a0780c1efe65ba1c8b4e1da42b7c248abb.jpg"
keywords: []
---

# സംവിധായക നയന സൂര്യയുടെ മരണം; തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കും

> **Lead Summary:** **തിരുവനന്തപുരം**: യുവസംവിധായക നയന സൂര്യയുടെ ദുരൂഹ മരണം തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കും.

## Article Content

**തിരുവനന്തപുരം**: യുവസംവിധായക നയന സൂര്യയുടെ ദുരൂഹ മരണം തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കും.

ക്രൈം ബ്രാഞ്ച് എസ്പി മധുസൂദനന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. കേസ് ഡയറിയും മറ്റു രേഖകളും പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘത്തെ തീരുമാനിച്ചിരിക്കുന്നത്. കഴുത്തിനേറ്റ പരുക്കാണ് മരണ കാരണമെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് നയനയുടെ മരണത്തിലെ ദുരൂഹത കൂടിയത്.

ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ച മ്യൂസിയം പോലീസിന് വീഴ്ച പറ്റിയതായ വിമര്‍ശനങ്ങളും ശക്തമാണ്. നയനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. നയന സ്വയം പരിക്കേല്‍പ്പിച്ചുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നില്ല. നയന താമസിച്ചിരുന്ന വീടിന്റെ മുന്‍വാതില്‍ അടച്ചിരുന്നുവെങ്കിലും ബാല്‍ക്കണി വഴി ഒരാള്‍ക്ക് രക്ഷപ്പെനുള്ള സാധ്യതയുണ്ടെന്നും അസി.കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89333/nayanasurya)