---
title: "മുത്തങ്ങയിലെ കൊട്ടിലിൽ അസ്വസ്ഥനാണ് മോഴയാന."
english_title: " Mozhayana is upset in the cot in Muthanga"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89334/mozhayana-is-upset-in-the-cot-in-muthanga"
published_at: "2023-01-10T07:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bcc3004bbd1_IMG-20230110-WA0001.jpg"
keywords: []
---

# മുത്തങ്ങയിലെ കൊട്ടിലിൽ അസ്വസ്ഥനാണ് മോഴയാന.

> **Lead Summary:** ‌​​​ബ​​​ത്തേ​​​രി: ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ ന​​​ഗ​​​ര​​​ത്തി​​​ൽ ഭീ​​​തി പ​​​ര​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മ​​​യ​​​ക്കു​​​വെ​​​ടി​​​ വ​​​ച്ചു പി​​​ടി​​​ച്ച മോ​​​ഴ​​​യാ​​​ന​​​യെ ദൗ​​​ത്യ​​​സം​​​ഘം മു​​​ത്ത​​​ങ്ങ​​​യി​​​ൽ പ്ര​​​ത്യേ​​​കം സ​​​ജ്ജ​​​മാ​​​ക്കി​​​യ കൊ​​​ട്ടി​​​ലി​​​ലാ​​​ക്കി. ഇ​​​തി​​​നി​​​ടെ ആ​​​ന തു​​​ന്പി​​​ക്കൈ​​കൊ​​ണ്ടു ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഫോ​​​റ​​​സ്റ്റ് വെ​​​റ്റ​​​റി​​​ന​​​റി ഓ​​​ഫീ​​​സ​​​ർ ഡോ.​​​അ​​​രു​​​ണ്‍ സ​​​ക്ക​​​റി​​​യ​​​യ്ക്കു നി​​​സാ​​​ര പ​​​രി​​​ക്കേ​​​റ്റു.

## Article Content

‌​​​ബ​​​ത്തേ​​​രി: ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ ന​​​ഗ​​​ര​​​ത്തി​​​ൽ ഭീ​​​തി പ​​​ര​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മ​​​യ​​​ക്കു​​​വെ​​​ടി​​​ വ​​​ച്ചു പി​​​ടി​​​ച്ച മോ​​​ഴ​​​യാ​​​ന​​​യെ ദൗ​​​ത്യ​​​സം​​​ഘം മു​​​ത്ത​​​ങ്ങ​​​യി​​​ൽ പ്ര​​​ത്യേ​​​കം സ​​​ജ്ജ​​​മാ​​​ക്കി​​​യ കൊ​​​ട്ടി​​​ലി​​​ലാ​​​ക്കി. ഇ​​​തി​​​നി​​​ടെ ആ​​​ന തു​​​ന്പി​​​ക്കൈ​​കൊ​​ണ്ടു ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഫോ​​​റ​​​സ്റ്റ് വെ​​​റ്റ​​​റി​​​ന​​​റി ഓ​​​ഫീ​​​സ​​​ർ ഡോ.​​​അ​​​രു​​​ണ്‍ സ​​​ക്ക​​​റി​​​യ​​​യ്ക്കു നി​​​സാ​​​ര പ​​​രി​​​ക്കേ​​​റ്റു.

രാ​​​വി​​​ലെ എ​​​ട്ടോ​​​ടെ കു​​​പ്പാ​​​ടി ആ​​​ർ​​​ആ​​​ർ​​​ടി റേ​​​ഞ്ച് ഓ​​​ഫീ​​​സി​​​ൽ​​നി​​ന്ന് ഏ​​​ക​​​ദേ​​​ശം ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ മാ​​​റി വ​​​ന​​​ഭാ​​​ഗ​​​ത്തു​​​വ​​​ച്ചാ​​​ണ് ആ​​​ന​​​യ്ക്കു നേരേ മ​​​യ​​​ക്കു​​​വെ​​ടി വച്ച​​​ത്. വൈ​​​കാ​​​തെ മ​​​യ​​​ങ്ങി​​​യ ആ​​​ന​​​യെ വ​​ടം​​കൊ​​ണ്ടു ബ​​​ന്ധി​​​ച്ച് കു​​ങ്കി​​യാ​​​ന​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ലോ​​​റി​​​യി​​​ൽ ക​​​യ​​​റ്റി. ആ​​​ന​​​യു​​​മാ​​​യി രാ​​​വി​​​ലെ 11നു ​​​വ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട ദൗ​​​ത്യ​​സം​​​ഘം പ​​ന്ത്ര​​ണ്ടോ​​​ടെ​​​യാ​​​ണു മു​​​ത്ത​​​ങ്ങ​​​യി​​​ലെ​​​ത്തി​​​യ​​​ത്. 12.30ന് ​​​ആ​​​ന​​​യെ കൊ​​​ട്ടി​​​ലി​​​ൽ ക​​​യ​​​റ്റി. മ​​​യ​​​ക്കം മാ​​റു​​ന്ന​​തി​​നു​​​ള്ള കു​​​ത്തി​​​വ​​​യ്പ് ന​​​ല്​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​ണ് കൊ​​​ട്ടി​​​ലി​​​ന്‍റെ അ​​​ഴി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലൂ​​​ടെ തു​​​ന്പി​​​ക്കൈ​​​യി​​​ട്ട് ആ​​​ന ഡോ.​​​അ​​​രു​​​ണ്‍ സ​​​ക്ക​​​റി​​​യ​​​യു​​​ടെ കാ​​​ലി​​​ൽ പി​​​ടി​​​ത്ത​​​മി​​​ട്ട​​​ത്. ഇ​​​ദ്ദേ​​​ഹം സാ​​​ഹ​​​സി​​​ക​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

വ​​​യ​​​നാ​​​ട് വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ അ​​​ബ്ദു​​​ൾ അ​​​സീ​​​സ്, എ​​​സി​​​എ​​​ഫ് ജോ​​​സ് മാ​​​ത്യു, സൗ​​​ത്ത് വ​​​യ​​​നാ​​​ട് ഡി​​​എ​​​ഫ്ഒ ഷ​​​ജ്ന ക​​​രീം, ആ​​​ർ​​​ആ​​​ർ​​​ടി റേ​​​ഞ്ച് ഓ​​​ഫീ​​​സ​​​ർ എ​​​ൻ. രൂ​​​പേ​​​ഷ്, ഡോ.​​​അ​​​രു​​​ണ്‍ സ​​​ക്ക​​​റി​​​യ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നൂ​​റ്റ​​ന്പ​​തോ​​​ളം പേ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​മാ​​​ണ് ആ​​​ന​​​യെ പി​​​ടി​​​കൂ​​​ടി മു​​​ത്ത​​​ങ്ങ​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്. മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ നീ​​​ണ്ട ശ്ര​​​മ​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണു ദൗ​​​ത്യം വി​​​ജ​​​യി​​​ച്ച​​​ത്. ത​​​മി​​​ഴ്നാ​​​ട് വ​​​ന​​​സേ​​​ന നീ​​​ല​​​ഗി​​​രി​​​യി​​​ലെ ദേ​​​വാ​​​ല​​​യി​​​ൽ​​​നി​​​ന്നു മ​​​യ​​​ക്കു​​​വെ​​​ടി​​​വ​​​ച്ചു പി​​​ടി​​​ച്ച് റേ​​​ഡി​​​യോ കോ​​​ള​​​ർ ഘ​​​ടി​​​പ്പി​​​ച്ച് സ​​​ത്യ​​​മം​​​ഗ​​​ലം വ​​​ന​​​ത്തി​​​ൽ വി​​​ട്ട ആ​​​ന​​​യാ​​​ണു ബ​​​ത്തേ​​​രി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

ആ​​​ന​​​യെ പി​​​ടി​​​ക്കു​​​ന്ന​​​തി​​​നു വ​​​ന​​​സേ​​​ന ഞാ​​​യ​​​റാ​​​ഴ്ച ന​​​ട​​​ത്തി​​​യ ശ്ര​​​മം ല​​​ക്ഷ്യ​​​ത്തി​​​ലെ​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. കൊ​​​ട്ടി​​​ലി​​​ൽ എ​​​ത്തി​​​ച്ച ആ​​​ന അ​​​സ്വാ​​​സ്ഥ്യം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. ആ​​​ന​​​യു​​​ടെ ദേ​​​ഹ​​​ത്തെ ചൂ​​​ട് ക്ര​​​മീ​​​ക​​രി​​​ക്കു​​​ന്ന​​​തി​​​നു സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. വ​​​ന​​​സേ​​​ന​​​യി​​​ലെ വി​​​ദ​​​ഗ്ധ​​​രും മു​​​ത്ത​​​ങ്ങ പ​​​ന്തി​​​യി​​​ലെ പാ​​​പ്പാ​​​ന്മാ​​​രും ആ​​​ന​​​യെ നി​​​രീ​​​ക്ഷി​​​ച്ചു​​വ​​​രി​​​ക​​​യാ​​​ണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89334/mozhayana-is-upset-in-the-cot-in-muthanga)