---
title: "ദാരുണരംഗങ്ങൾ കാണിക്കുന്നതിൽ ജാഗ്രതപാലിക്കാൻ ചാനലുകൾക്ക്​ നിർദേശം"
english_title: "Channels are advised to be careful in showing tragic scene"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89336/channels-are-advised-to-be-careful-in-showing-tragic-scene"
published_at: "2023-01-10T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bcc82a1aedf_images_(16).jpeg"
keywords: []
---

# ദാരുണരംഗങ്ങൾ കാണിക്കുന്നതിൽ ജാഗ്രതപാലിക്കാൻ ചാനലുകൾക്ക്​ നിർദേശം

> **Lead Summary:** ദാരുണരംഗങ്ങൾ കാണിക്കുന്നതിൽ ജാഗ്രതപാലിക്കാൻ ചാനലുകൾക്ക്​ നിർദേശം. ര​ക്​​ത​ത്തി​ൽ കു​ളി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ​യോ പ​രി​ക്കേ​റ്റ​വ​രു​ടെ​യോ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ, നി​ർ​ദ​യം മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ, കൂ​ട്ട​നി​ല​വി​ളി, അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​യെ ക​ഠി​ന​മാ​യി ശി​ക്ഷി​ക്കു​ന്ന രം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യൊ​ക്കെ മി​നി​റ്റു​ക​ളോ​ളം കാ​ണി​ക്കു​ന്നു. പ്രേ​ക്ഷ​ക​രു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കാ​ൻ ഇ​ത്ത​രം രം​ഗ​ങ്ങ​ൾ പ്ര​ത്യേ​ക വ​ട്ട​ത്തി​നു​ള്ളി​ലാ​ക്കി​ക്കാ​ണി​ക്കു​ന്നു. ദൃ​ശ്യ​ങ്ങ​ൾ അ​വ്യ​ക്​​ത​മാ​ക്കാ​നോ ദൂ​രെ നി​ന്നെ​ടു​ത്ത ചി​ത്ര​ങ്ങ​ൾ കാ​ണി​ക്കാ​നോ ശ്ര​ദ്ധി​ക്കു​ന്നി​ല്ല.

## Article Content

ദാരുണരംഗങ്ങൾ കാണിക്കുന്നതിൽ ജാഗ്രതപാലിക്കാൻ ചാനലുകൾക്ക്​ നിർദേശം. ര​ക്​​ത​ത്തി​ൽ കു​ളി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ​യോ പ​രി​ക്കേ​റ്റ​വ​രു​ടെ​യോ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ, നി​ർ​ദ​യം മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ, കൂ​ട്ട​നി​ല​വി​ളി, അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​യെ ക​ഠി​ന​മാ​യി ശി​ക്ഷി​ക്കു​ന്ന രം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യൊ​ക്കെ മി​നി​റ്റു​ക​ളോ​ളം കാ​ണി​ക്കു​ന്നു. പ്രേ​ക്ഷ​ക​രു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കാ​ൻ ഇ​ത്ത​രം രം​ഗ​ങ്ങ​ൾ പ്ര​ത്യേ​ക വ​ട്ട​ത്തി​നു​ള്ളി​ലാ​ക്കി​ക്കാ​ണി​ക്കു​ന്നു. ദൃ​ശ്യ​ങ്ങ​ൾ അ​വ്യ​ക്​​ത​മാ​ക്കാ​നോ ദൂ​രെ നി​ന്നെ​ടു​ത്ത ചി​ത്ര​ങ്ങ​ൾ കാ​ണി​ക്കാ​നോ ശ്ര​ദ്ധി​ക്കു​ന്നി​ല്ല.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന ചി​ത്ര​ങ്ങ​ൾ ഒ​രു മ​ര്യാ​ദ​യു​മി​ല്ലാ​തെ അ​തേ​പ​ടി പ​ക​ർ​ത്തി സം​പ്രേ​ഷ​ണം ചെ​യ്യു​ന്നു. ഇ​ത്​ ക​ടു​ത്ത മ​നോ​വ്യ​ഥ​ക്ക്​ ഇ​ട​യാ​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. പ്ര​ക്ഷേ​പ​ണ ച​ട്ട​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​വു​മാ​ണ്. അ​തു​കൊ​ണ്ട്​ കു​റ്റ​കൃ​ത്യ​ങ്ങ​ൾ, അ​പ​ക​ടം, അ​ക്ര​മം തു​ട​ങ്ങി​യ​വ​യു​ടെ റി​പ്പോ​ർ​ട്ടി​ങ്ങി​ൽ ജാ​ഗ്ര​ത കാ​ണി​ക്ക​ണം -വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യം ഓ​ർ​മി​പ്പി​ച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89336/channels-are-advised-to-be-careful-in-showing-tragic-scene)