---
title: "മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം : അലവൻസ് വർദ്ധിപ്പിക്കാൻ ശുപാർശ"
english_title: "Salary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89351/salary"
published_at: "2023-01-10T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bceede4ee2b_images_(3).png"
keywords: []
---

# മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം : അലവൻസ് വർദ്ധിപ്പിക്കാൻ ശുപാർശ

> **Lead Summary:**  **തിരുവനന്തപുരം**: മന്ത്രിമാരുടെയും എംഎൽ എമാരുടെയും ശമ്പളത്തിലും അലവൻസി ലും 30 മുതൽ 35% വരെ വർധന വരുത്തണമെന്നു ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ കമ്മിഷൻ സർക്കാരിനു ശുപാർശ നൽകി. ഇതിന് ആനുപാതികമായി പെൻഷനും വർധിപ്പിക്കാൻ ശുപാർശയുണ്ട്. ഇന്ധനച്ചെലവിനായി നൽകുന്ന തുകയിൽ സമീപകാലത്തു വർധന വരുത്തിയതിനാൽ അതു കൂട്ടാൻ നിർദേശമില്ല. മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളം അലവൻസ് ഇനത്തിൽ ലഭിക്കുന്ന തുകയാണ് കൂടുതൽ. ശമ്പളത്തിൽ വലിയ വർധന ശുപാർശ ചെയ്തിട്ടില്ല. ശമ്പളവും അലവൻസും ചേർത്താണ് 30-35 ശതമാനത്തിന്റെ വർധന.

## Article Content

 **തിരുവനന്തപുരം**: മന്ത്രിമാരുടെയും എംഎൽ എമാരുടെയും ശമ്പളത്തിലും അലവൻസി ലും 30 മുതൽ 35% വരെ വർധന വരുത്തണമെന്നു ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ കമ്മിഷൻ സർക്കാരിനു ശുപാർശ നൽകി. ഇതിന് ആനുപാതികമായി പെൻഷനും വർധിപ്പിക്കാൻ ശുപാർശയുണ്ട്. ഇന്ധനച്ചെലവിനായി നൽകുന്ന തുകയിൽ സമീപകാലത്തു വർധന വരുത്തിയതിനാൽ അതു കൂട്ടാൻ നിർദേശമില്ല. മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളം അലവൻസ് ഇനത്തിൽ ലഭിക്കുന്ന തുകയാണ് കൂടുതൽ. ശമ്പളത്തിൽ വലിയ വർധന ശുപാർശ ചെയ്തിട്ടില്ല. ശമ്പളവും അലവൻസും ചേർത്താണ് 30-35 ശതമാനത്തിന്റെ വർധന.

കഴിഞ്ഞ ജൂലൈയിലാണ് ഏകാംഗ കമ്മിഷനായി ജസ്റ്റിസ് രാമചന്ദ്രൻ നായരെ നിയമിച്ചത്. രണ്ടാഴ്ച മുൻപ് സമർപ്പിച്ച റിപ്പോർട്ടിൽ സർക്കാർ തീരുമാനമുണ്ടാകണം. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്ത ലത്തിൽ തിരക്കിട്ടു തീരുമാനത്തിനു സാധ്യ തയില്ല. 2018 ലാണ് മുൻപു ശമ്പള വർധന നടപ്പാക്കിയത്. മന്ത്രിമാർക്കു ശമ്പളവും അലവൻസുമായി 97,429 രൂപയും എംഎൽഎമാർ ക്ക് 70,000 രൂപയും ആണ് നിലവിൽ ലഭിക്കുന്നത്. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും അലവൻസും പരിഷ്കരിക്കണമെങ്കിൽ ശമ്പളവും ബത്തയും നിയമം ഭേദഗതി ചെയ്യണം. അതിനുള്ള കരട് മന്ത്രിസഭ അംഗീകരിച്ചാൽ നിയമസഭാ സമ്മേളനത്തിൽ പാസാക്കാനാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89351/salary)