---
title: "ഡൽഹിയിൽ ഏഴുമാസം ഗർഭിണിയായ യുവതിയെ ചുട്ടുകൊല്ലാൻ ശ്രമം"
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89360/delhi"
published_at: "2023-01-10T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bcf5bb986a3_IMG-20230110-WA0030.jpg"
keywords: []
---

# ഡൽഹിയിൽ ഏഴുമാസം ഗർഭിണിയായ യുവതിയെ ചുട്ടുകൊല്ലാൻ ശ്രമം

> **Lead Summary:** ഡൽഹി: ഡൽഹിയിൽ ബവാനയിൽ ഏഴുമാസം ഗർഭിണിയായ യുവതിയെ ചുട്ടുകൊല്ലാൻ ശ്രമം. ഭർത്താവും കുടുംബവും ചേർന്നാണ് തീ കൊളുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ് സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ ഡൽഹി പൊലീസിന് നോട്ടീസ് അയച്ചു.

## Article Content

ഡൽഹി: ഡൽഹിയിൽ ബവാനയിൽ ഏഴുമാസം ഗർഭിണിയായ യുവതിയെ ചുട്ടുകൊല്ലാൻ ശ്രമം. ഭർത്താവും കുടുംബവും ചേർന്നാണ് തീ കൊളുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ് സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ ഡൽഹി പൊലീസിന് നോട്ടീസ് അയച്ചു.

സംഭവത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും എന്തുകൊണ്ടാണ് വീട്ടുകാരെ അറസ്റ്റ് ചെയ്യാത്തതെന്നും കമ്മീഷൻ പൊലീസിനോട് ചോദിച്ചു. യുവതിക്ക് മെച്ചപ്പെട്ട ചികിത്സ ഒരുക്കണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ മാലിവാൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89360/delhi)