---
title: "ടിവി ചാനലുകൾ സെറ്റ് ടോപ് ബോക്സ് ഇല്ലാതെ തന്നെ ടിവികളിൽ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ മാർഗനിർദേശം നൽകി"
english_title: "TV channels without set top box"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89362/tv-channels-without-set-top-box"
published_at: "2023-01-10T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bcf8a8b55bb_Screenshot_2023-01-10-11-02-37-32_c4b2fae5edd267b2847f1b32e9bc41c3.jpg"
keywords: []
---

# ടിവി ചാനലുകൾ സെറ്റ് ടോപ് ബോക്സ് ഇല്ലാതെ തന്നെ ടിവികളിൽ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ മാർഗനിർദേശം നൽകി

> **Lead Summary:** **ന്യൂഡൽഹി**: സൗജന്യ ടിവി ചാനലുകൾ സെറ്റ് ടോപ് ബോക്സ് ഇല്ലാതെ തന്നെ ടിവികളിൽ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ മാർഗനിർദേശം നൽകി. ഡിജിറ്റൽ ടിവി റിസീവർ, യുഎസ്ബി ടൈപ്പ്-സി ചാർജർ, വിഡിയോ നിരീക്ഷണ സംവിധാനങ്ങൾ (വിഎസ്എസ്) എന്നിവയ്ക്ക് ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ്) പുറത്തിറക്കിയ ഗുണനിലവാര മാനദണ്ഡങ്ങൾ ഇ മാലിന്യം കുറയ്ക്കുന്നതിനൊപ്പം ഈ സംവിധാനങ്ങളുടെ നിലവാരം ഉറപ്പാക്കാനും ചെലവു കുറയ്ക്കാനും വഴി യൊരുക്കും.

## Article Content

**ന്യൂഡൽഹി**: സൗജന്യ ടിവി ചാനലുകൾ സെറ്റ് ടോപ് ബോക്സ് ഇല്ലാതെ തന്നെ ടിവികളിൽ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ മാർഗനിർദേശം നൽകി. ഡിജിറ്റൽ ടിവി റിസീവർ, യുഎസ്ബി ടൈപ്പ്-സി ചാർജർ, വിഡിയോ നിരീക്ഷണ സംവിധാനങ്ങൾ (വിഎസ്എസ്) എന്നിവയ്ക്ക് ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ്) പുറത്തിറക്കിയ ഗുണനിലവാര മാനദണ്ഡങ്ങൾ ഇ മാലിന്യം കുറയ്ക്കുന്നതിനൊപ്പം ഈ സംവിധാനങ്ങളുടെ നിലവാരം ഉറപ്പാക്കാനും ചെലവു കുറയ്ക്കാനും വഴി യൊരുക്കും.

ബിൽറ്റ്-ഇൻ സാറ്റലൈറ്റ് ട്യൂണറുകളുള്ള ഡിജിറ്റൽ ടി വി റിസീവറുകൾക്കുളള മാനദണ്ഡം അനുസരിച്ചു നിർമ്മിക്കുന്ന ടിവികൾ ഡിഷ് ആന്റിനയുമായി കേബിൾ വഴി ബന്ധിപ്പിച്ചാൽ എല്ലാ സൗജന്യ ടിവി, റേഡിയോ ചാനലുകളും ലഭിക്കും. നിലവിൽ ദൂരദർശൻ ഉൾപ്പെടെയുള്ള സൗജന്യ ടിവി ചാനലുകൾ കാണണമെങ്കിലും സെറ്റ്ടോപ് ബോക്സ് ആവശ്യമാണ്. യുഎസ്ബി-സി പോർട്ട്, പ്ലഗ്, കേബിൾ തുടങ്ങിയവയ്ക്ക് ആഗോള നിലവാരമുള്ള മാനദണ്ഡ മാണ് ബിഐഎസ് സ്വീകരിച്ചിരിക്കുന്നത്.

മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയ വിവിധ - ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്നതിന് യുഎസ്ബി-സി ഉപകരണങ്ങൾ നിർമിക്കേണ്ടത് ഈ മാനദണ്ഡം അനുസരിച്ചാ ണ്. ഓരോ തവണയും പുതിയ ഉപകരണം വാങ്ങുമ്പോൾ വ്യത്യസ്ത ചാർജറുകൾ വാങ്ങേണ്ട ആവശ്യമില്ലാത്തതിനാൽ ചാർജറുകളുടെ എണ്ണം കുറയ്ക്കാൻ ഇത് സഹായിക്കും.

നിരീക്ഷണ ക്യാമറകൾക്കുള്ള മാനദണ്ഡങ്ങൾ സാധാരണക്കാർക്ക് ഇഷ്ടമുള്ള ഉപകരണങ്ങൾ തിരഞ്ഞെടുക്കാനും ദൃശ്യനിലവാരം ഉൾപ്പെടെയുള്ളവ ഉറപ്പുവരുത്താനുമുള്ള നിർദേശങ്ങളാണ് നൽകുന്നത്.വിഡിയോ നിരീക്ഷണ സംവിധാനം കൂടുതൽ സുരക്ഷിതവും ശക്തവും ചെലവുകുറഞ്ഞതുമാക്കാൻ ഇതു സഹായിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89362/tv-channels-without-set-top-box)