---
title: "തളിപ്പറമ്പ് തൃച്ചംബരത്തെ കോൺഗ്രസ് ഓഫീസിനുനേരേ അക്രമം"
english_title: "Violence against the Congress office in Thaliparam Trichambaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89368/violence-against-the-congress-office-in-thaliparam-trichambaram"
published_at: "2023-01-10T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bcfe256e6a3_Picsart_23-01-10_11-20-21-613.jpg"
keywords: []
---

# തളിപ്പറമ്പ് തൃച്ചംബരത്തെ കോൺഗ്രസ് ഓഫീസിനുനേരേ അക്രമം

> **Lead Summary:** **കണ്ണൂർ**: തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ തൃച്ചംബരം പട്ടപ്പാറയിലുള്ള കോൺഗ്രസ് ഓഫീസിനുനേരേ കഴിഞ്ഞ ദിവസം രാത്രി അക്രമം നടന്നു. ഈ കെട്ടിടം നാലാംതവണയാണ് അക്രമിക്കപ്പെടുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അക്രമത്തിൽ കെട്ടിടത്തിന്റെ മുൻഭാഗത്തെ ചുമർ കരിഓയിൽ ഒഴിച്ച് നശിപ്പിച്ചു.

## Article Content

**കണ്ണൂർ**: തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ തൃച്ചംബരം പട്ടപ്പാറയിലുള്ള കോൺഗ്രസ് ഓഫീസിനുനേരേ കഴിഞ്ഞ ദിവസം രാത്രി അക്രമം നടന്നു. ഈ കെട്ടിടം നാലാംതവണയാണ് അക്രമിക്കപ്പെടുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അക്രമത്തിൽ കെട്ടിടത്തിന്റെ മുൻഭാഗത്തെ ചുമർ കരിഓയിൽ ഒഴിച്ച് നശിപ്പിച്ചു.

ജനൽ അടിച്ചുതകർത്തിട്ടുണ്ട്. വാതിലിന്റെ പൂട്ട് തകർക്കാനുള്ള ശ്രമവും നടത്തിയിരുന്നു. അക്രമത്തിനു പിന്നിൽ സി.പി.ഐ എം പ്രവർത്തകർ ആണെന്ന് കോൺഗ്രസ് പ്രദേശിക നേതാവും മുൻ തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാനുമായ പി ഗംഗാധരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89368/violence-against-the-congress-office-in-thaliparam-trichambaram)