---
title: "കൂത്തുപറമ്പ് യു. പി സ്കൂൾ ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി ഇലയറിവ് ക്ലാസ്സ്‌ സംഘടിപ്പിച്ചു"
english_title: "Kuthuparamba u p school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89421/kuthuparamba-u-p-school"
published_at: "2023-01-10T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd4265c4ccb_IMG-20230110-WA0116.jpg"
keywords: []
---

# കൂത്തുപറമ്പ് യു. പി സ്കൂൾ ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി ഇലയറിവ് ക്ലാസ്സ്‌ സംഘടിപ്പിച്ചു

> **Lead Summary:** **കൂത്തുപറമ്പ്**: യു. പി സ്കൂൾ ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി ഇലയറിവ് ക്ലാസ്സ്‌ സംഘടിപ്പിച്ചു. ഭക്ഷ്യയോഗ്യമായ ഇലകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി. കുട്ടി ലൈബ്രേറിയൻ ആൻലിയയുടെയും ആർഷവിന്റെയും വീട്ടിലാണ് പരിപാടി നടന്നത്. സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡ് ജേതാവും , ദേശീയ സസ്യജനിതക സംരക്ഷണ അവാർഡ് ജേതാവുമായ സജീവൻ കാവുങ്കര ക്ലാസ്സ്‌ എടുത്തു.

## Article Content

**കൂത്തുപറമ്പ്**: യു. പി സ്കൂൾ ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി ഇലയറിവ് ക്ലാസ്സ്‌ സംഘടിപ്പിച്ചു. ഭക്ഷ്യയോഗ്യമായ ഇലകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി. കുട്ടി ലൈബ്രേറിയൻ ആൻലിയയുടെയും ആർഷവിന്റെയും വീട്ടിലാണ് പരിപാടി നടന്നത്. സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡ് ജേതാവും , ദേശീയ സസ്യജനിതക സംരക്ഷണ അവാർഡ് ജേതാവുമായ സജീവൻ കാവുങ്കര ക്ലാസ്സ്‌ എടുത്തു.

കലാമണ്ഡലം മഹേന്ദ്രൻ അധ്യക്ഷത വഹിച്ചു.സനൽ കുമാർ.പി, ജയപ്രകാശ് പന്തക്ക, ആത്മജൻ.എം.പി, ഭാസ്കരൻ.കെ, എന്നിവർ സംസാരിച്ചു. സെനിത്ത്. എം.പി, രോഷിത.വി, ഷീബ.ടി.സി, ജിതേഷ്.പി,സിജു.കെ. കെ, അഖിൻ രാജ്.എ, ഷൈജ എന്നിവർ പങ്കെടുത്തു. സജീവൻ കാവുങ്കരയെ പൗരമുഖ്യൻ ജനാർദ്ദനൻ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89421/kuthuparamba-u-p-school)