---
title: "ബഫർ സോൺ വിധിയുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും"
english_title: "The Supreme Court will consider the petitions related to the buffer zone verdict toda"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89517/the-supreme-court-will-consider-the-petitions-related-to-the-buffer-zone-verdict-toda"
published_at: "2023-01-11T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be1fc4454ff_images_(21).jpeg"
keywords: []
---

# ബഫർ സോൺ വിധിയുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

> **Lead Summary:**  ഡൽഹി: ബഫർ സോൺ വിധിയുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിധിയിൽ ഭേദഗതി ആവശ്യപ്പെട്ടും വ്യക്തത തേടിയും കേന്ദ്രസർക്കാർ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുക. ഹർജിയിൽ കക്ഷി ചേരാൻ സംസ്ഥാനവും അപേക്ഷ നൽകിയിട്ടുണ്ട്. പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച് കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനങ്ങളിൽ ഉൾപ്പെടുന്ന മേഖലകളെ ബഫർ സോൺ വിധിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നതാണ് കേന്ദ്രത്തിന്റെ ആവശ്യം.

## Article Content

 ഡൽഹി: ബഫർ സോൺ വിധിയുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിധിയിൽ ഭേദഗതി ആവശ്യപ്പെട്ടും വ്യക്തത തേടിയും കേന്ദ്രസർക്കാർ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുക. ഹർജിയിൽ കക്ഷി ചേരാൻ സംസ്ഥാനവും അപേക്ഷ നൽകിയിട്ടുണ്ട്. പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച് കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനങ്ങളിൽ ഉൾപ്പെടുന്ന മേഖലകളെ ബഫർ സോൺ വിധിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നതാണ് കേന്ദ്രത്തിന്റെ ആവശ്യം.

കേന്ദ്രം കരട് വിജ്ഞാപനം ഇറക്കിയ കേരളത്തിലെ 22 സംരക്ഷിത മേഖലകൾക്ക് ഇളവ് നൽകണമെന്ന് കേരളവും ആവശ്യപ്പെടുന്നു. ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഹർജി പരിഗണിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89517/the-supreme-court-will-consider-the-petitions-related-to-the-buffer-zone-verdict-toda)