---
title: "വിവാദങ്ങൾക്കിടെ കെപിസിസി നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും"
english_title: "Amid controversies, KPCC leadership meetings will begin today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89518/amid-controversies-kpcc-leadership-meetings-will-begin-today"
published_at: "2023-01-11T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be20a72e5d6_IMG-20230111-WA0005.jpg"
keywords: []
---

# വിവാദങ്ങൾക്കിടെ കെപിസിസി നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും

> **Lead Summary:** തിരുവനന്തപുരം: വിവാദങ്ങൾക്കിടെ കെപിസിസി നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് ഭാരവാഹി യോഗവും നാളെ എക്സിക്യൂട്ടീവും ചേരും. പുനഃസംഘടന വൈകുന്നതിൽ നേതൃത്വത്തിനു എതിരായ വിമർശനം ഉണ്ടാകും. തരൂർ വിവാദവും എംപിമാർ നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചതും ചർച്ചയാകും.

## Article Content

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ കെപിസിസി നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് ഭാരവാഹി യോഗവും നാളെ എക്സിക്യൂട്ടീവും ചേരും. പുനഃസംഘടന വൈകുന്നതിൽ നേതൃത്വത്തിനു എതിരായ വിമർശനം ഉണ്ടാകും. തരൂർ വിവാദവും എംപിമാർ നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചതും ചർച്ചയാകും.

താഴെ തട്ട് മുതൽ കെപിസിസി പുനഃസംഘടന വരെ വൈകിയിരിക്കുകയാണ്. ബൂത്ത് തലം മുതൽ ഉള്ള പുനഃസംഘടന വേഗത്തിലാക്കാൻ തീരുമാനം ഉണ്ടാകും. കെപിസിസി ട്രഷറുടെ മരണവും ബന്ധുക്കൾ ഇന്ദിര ഭവൻ കേന്ദ്രീകരിച്ച് പരാതി നൽകിയതും ചർച്ചയാകും. ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിമുഖത കാട്ടി കൂടുതൽ കോൺഗ്രസ് എംപിമാർ കഴിഞ്ഞ ദിവസം രം ഗത്തെത്തിയിരുന്നു.

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം പരസ്യമായി എംപിമാർ പ്രകടിപ്പിച്ചതോടെ നേതൃത്വം പരുങ്ങലിലായിട്ടുണ്ട്. സിറ്റിങ് എംപിമാരിൽ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കാമെന്ന് ശശി തരൂർ തുറന്ന് പറഞ്ഞുകഴിഞ്ഞു. എന്നാൽ, സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം.

ലോക്സഭ തെരഞ്ഞെടുപ്പിൽ ഉണ്ടായേക്കാവുന്ന തോൽവി, നിയമസഭയിൽ മത്സരിച്ച് സർക്കാരിന്റെ ഭാഗമാകാൻ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ, ഇങ്ങനെ രണ്ടേരണ്ട് കാരണങ്ങളാണ് സിറ്റിംഗ് എംപിമാരിൽ പലരുടെയും മനംമാറ്റത്തിന് കാരണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89518/amid-controversies-kpcc-leadership-meetings-will-begin-today)