---
title: "മെട്രോ തൂൺ തകർന്ന്  അമ്മയും മകനും മരിച്ച സംഭവം:  ഇരുപത് ലക്ഷം രൂപ ധനസഹായം"
english_title: "Mother and son died due to metro pillar collapse"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89525/mother-and-son-died-due-to-metro-pillar-collapse"
published_at: "2023-01-11T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be2dc7d4a1e_a2.jpg"
keywords: []
---

# മെട്രോ തൂൺ തകർന്ന്  അമ്മയും മകനും മരിച്ച സംഭവം:  ഇരുപത് ലക്ഷം രൂപ ധനസഹായം

> **Lead Summary:** ബംഗളൂരു: മെട്രോ തൂൺ തകർന്നുവീണ് അമ്മയും മൂന്ന് വയസുള്ള മകനും മരിച്ച സംഭവത്തിൽ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബംഗളൂരുവിലെ നഗവാരയിൽ ഔട്ടർ റിംഗ് റോഡിൽ നിർമാണത്തിലിരുന്ന മെട്രോയുടെ തൂൺ തകർന്നുവീണായിരുന്നു തേജസ്വിനി , മകൻ വിഹാൻ എന്നിവർ മരണപ്പെട്ടത്. ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് നഷ്ടപരിഹാരത്തുക നൽകുന്നത്. മെട്രോ തൂൺ തകർന്നുവീണതിന്റെ കാരണം അന്വേഷിക്കാൻ അധികാരികളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ഉത്തരവാദികൾക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡും (ബി എം ആർ സി എൽ) 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുകയാണ്. അപകടത്തിൽ തേജസ്വിനിയുടെ ഭർത്താവ് ലോഹിത്തിനും മകൾക്കും പരിക്കേറ്റിരുന്നു. ഇവരുടെ ചികിത്സാചെലവ് ഏറ്റെടുക്കുമെന്നും ബി എം ആർ സി എൽ അറിയിച്ചിരുന്നു.ബംഗളൂരു മെട്രോയുടെ ഫേസ് 2 ബിയുടെ നിർമാണം പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.ഈ സമയം റോഡിലൂടെ പോവുകയായിരുന്ന കുടുംബത്തിന് മേലേയ്ക്ക് തൂൺ തകർന്നുവീഴുകയായിരുന്നു. വലിയ ഭാരമുള്ള ഇരുമ്പ് കമ്പികൾ നിലംപൊത്തി വീണതാണ് അപകടകാരണം.

## Article Content

ബംഗളൂരു: മെട്രോ തൂൺ തകർന്നുവീണ് അമ്മയും മൂന്ന് വയസുള്ള മകനും മരിച്ച സംഭവത്തിൽ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബംഗളൂരുവിലെ നഗവാരയിൽ ഔട്ടർ റിംഗ് റോഡിൽ നിർമാണത്തിലിരുന്ന മെട്രോയുടെ തൂൺ തകർന്നുവീണായിരുന്നു തേജസ്വിനി , മകൻ വിഹാൻ എന്നിവർ മരണപ്പെട്ടത്. ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് നഷ്ടപരിഹാരത്തുക നൽകുന്നത്. മെട്രോ തൂൺ തകർന്നുവീണതിന്റെ കാരണം അന്വേഷിക്കാൻ അധികാരികളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ഉത്തരവാദികൾക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡും (ബി എം ആർ സി എൽ) 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുകയാണ്. അപകടത്തിൽ തേജസ്വിനിയുടെ ഭർത്താവ് ലോഹിത്തിനും മകൾക്കും പരിക്കേറ്റിരുന്നു. ഇവരുടെ ചികിത്സാചെലവ് ഏറ്റെടുക്കുമെന്നും ബി എം ആർ സി എൽ അറിയിച്ചിരുന്നു.ബംഗളൂരു മെട്രോയുടെ ഫേസ് 2 ബിയുടെ നിർമാണം പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.ഈ സമയം റോഡിലൂടെ പോവുകയായിരുന്ന കുടുംബത്തിന് മേലേയ്ക്ക് തൂൺ തകർന്നുവീഴുകയായിരുന്നു. വലിയ ഭാരമുള്ള ഇരുമ്പ് കമ്പികൾ നിലംപൊത്തി വീണതാണ് അപകടകാരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89525/mother-and-son-died-due-to-metro-pillar-collapse)