---
title: "കലോത്സവ സ്വാഗതഗാനം:  ജീവന് ഭീഷണിയുണ്ടെന്ന് പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടർ കനകദാസ്. "
english_title: "director of Perampra Mata Kala Kendra, said that there is threat to his life"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89527/director-of-perampra-mata-kala-kendra-said-that-there-is-threat-to-his-life"
published_at: "2023-01-11T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be329c3d3cb_a2.jpg"
keywords: []
---

# കലോത്സവ സ്വാഗതഗാനം:  ജീവന് ഭീഷണിയുണ്ടെന്ന് പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടർ കനകദാസ്. 

> **Lead Summary:** പേരാമ്പ്ര: കലോത്സവ സ്വാഗതഗാന വിവാദവുമായി ബന്ധപ്പെട്ട് ജീവന് ഭീഷണിയുണ്ടെന്ന് പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടർ കനകദാസ് പറഞ്ഞു. കലോത്സവം അവസാനിച്ചശേഷം സംഭവം വിവാദം ആക്കിയത് മന്ത്രി മുഹമ്മദ് റിയാസ് ആണെന്നും വിവാദമുണ്ടാക്കിയത് ബോധപൂർവ്വമാണെന്നും കലാകേന്ദ്രം ഡയറക്ടർ പറയുന്നു. ലക്ഷ്യം എന്താണെന്ന് മനസ്സിലാകുന്നില്ല. ഭയം തോന്നുന്നുണ്ട്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് ഉണ്ടെന്നും കനകദാസ് പറഞ്ഞു. താൻ സംഘിയല്ല കൂടുതൽ അടുപ്പം സിപിഎം നേതാക്കളുമായാണ്. പാർട്ടി കോൺഗ്രസ്സിൽ അടക്കം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തിൽ ഭയമില്ലെന്നും എല്ലാം പരിശോധിക്കട്ടെയെന്നും കനകദാസ് വ്യക്തമാക്കി.

## Article Content

പേരാമ്പ്ര: കലോത്സവ സ്വാഗതഗാന വിവാദവുമായി ബന്ധപ്പെട്ട് ജീവന് ഭീഷണിയുണ്ടെന്ന് പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടർ കനകദാസ് പറഞ്ഞു. കലോത്സവം അവസാനിച്ചശേഷം സംഭവം വിവാദം ആക്കിയത് മന്ത്രി മുഹമ്മദ് റിയാസ് ആണെന്നും വിവാദമുണ്ടാക്കിയത് ബോധപൂർവ്വമാണെന്നും കലാകേന്ദ്രം ഡയറക്ടർ പറയുന്നു. ലക്ഷ്യം എന്താണെന്ന് മനസ്സിലാകുന്നില്ല. ഭയം തോന്നുന്നുണ്ട്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് ഉണ്ടെന്നും കനകദാസ് പറഞ്ഞു. താൻ സംഘിയല്ല കൂടുതൽ അടുപ്പം സിപിഎം നേതാക്കളുമായാണ്. പാർട്ടി കോൺഗ്രസ്സിൽ അടക്കം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തിൽ ഭയമില്ലെന്നും എല്ലാം പരിശോധിക്കട്ടെയെന്നും കനകദാസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89527/director-of-perampra-mata-kala-kendra-said-that-there-is-threat-to-his-life)