---
title: "ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി സഹോദരി പ്രിയങ്ക ഗാന്ധിയെ ഉമ്മവെച്ചതിൽ പ്രകോപിതനായി യു.പി മന്ത്രി"
english_title: "Bharat Jodo Yatra"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89533/bharat-jodo-yatra"
published_at: "2023-01-11T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be3af53e31b_IMG-20230111-WA0029.jpg"
keywords: []
---

# ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി സഹോദരി പ്രിയങ്ക ഗാന്ധിയെ ഉമ്മവെച്ചതിൽ പ്രകോപിതനായി യു.പി മന്ത്രി

> **Lead Summary:** **ലഖ്നോ**: ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി സഹോദരി പ്രിയങ്ക ഗാന്ധിയെ ഉമ്മവെച്ചതിൽ പ്രകോപിതനായി യു.പി മന്ത്രിയും ബി.ജെ.പി നേതാവുമായ ദിനേഷ് പ്രതാപ് സിങ്. അമ്പതാം വയസ്സിൽ പൊതുവേദിയിൽ സഹോദരിയെ ഉമ്മവെക്കുന്നത് ഭാരതീയ സംസ്കാരമല്ലെന്ന് സിങ് പറഞ്ഞു. കഴിഞ്ഞ ദിവസം ആർ.എസ്.എസുകാരെ 21ാം നൂറ്റാണ്ടിലെ കൗരവരെന്ന് രാഹുൽ ഗാന്ധി വിളിച്ചിരുന്നു.

## Article Content

**ലഖ്നോ**: ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി സഹോദരി പ്രിയങ്ക ഗാന്ധിയെ ഉമ്മവെച്ചതിൽ പ്രകോപിതനായി യു.പി മന്ത്രിയും ബി.ജെ.പി നേതാവുമായ ദിനേഷ് പ്രതാപ് സിങ്. അമ്പതാം വയസ്സിൽ പൊതുവേദിയിൽ സഹോദരിയെ ഉമ്മവെക്കുന്നത് ഭാരതീയ സംസ്കാരമല്ലെന്ന് സിങ് പറഞ്ഞു. കഴിഞ്ഞ ദിവസം ആർ.എസ്.എസുകാരെ 21ാം നൂറ്റാണ്ടിലെ കൗരവരെന്ന് രാഹുൽ ഗാന്ധി വിളിച്ചിരുന്നു.

ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് യു.പി മന്ത്രിയുടെ വിമർശനം. 'ആർ.എസ്.എസുകാരെ കൗരവരെന്ന് വിളിക്കുമ്പോൾ, താൻ പാണ്ഡവനാണെന്നാണോ രാഹുൽ ഗാന്ധി ഉദ്ദേശിക്കുന്നത്? രാഹുൽ പാണ്ഡവനാണെങ്കിൽ, ഏത് പാണ്ഡവനാണ് അമ്പതാം വയസ്സിൽ പൊതുവേദിയിൽ സഹോദരിയെ ഉമ്മവെച്ചത്. അത് നമ്മുടെ സംസ്കാരമല്ല. ഭാരതീയ സംസ്കാരം ഇത്തരം കാര്യങ്ങൾ അനുവദിക്കുന്നില്ല' -ദിനേഷ് പ്രതാപ് സിങ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89533/bharat-jodo-yatra)