---
title: "ഏഴിമല നേവൽ ചിൽഡ്രൻ സ്കൂളിലേക്ക് വിവിധ തസ്തികകളിൽ കരാർനിയമനത്തിന് അപേക്ഷ ക്ഷണിച്ചു"
english_title: "Applications invited for contract appointment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89550/applications-invited-for-contract-appointment"
published_at: "2023-01-11T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be4cae69372_IMG-20230111-WA0031.jpg"
keywords: []
---

# ഏഴിമല നേവൽ ചിൽഡ്രൻ സ്കൂളിലേക്ക് വിവിധ തസ്തികകളിൽ കരാർനിയമനത്തിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** ഏഴിമല: നേവൽ ചിൽഡ്രൻ സ്കൂളിലേക്ക് ഇനിപറയുന്ന തസ്തികകളിൽ കരാർനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നേവി എജുക്കേഷൻ സൊസൈറ്റിയുടെ കീഴിലാണിത്. എട്ടാം ക്ലാസ് വരെയുള്ള സി.ബി.എസ്.ഇ പാഠ്യപദ്ധതിയാണ്. ഹെഡ്മാസ്റ്റർ/ ഹെഡ്മിസ്ട്രസ്. യോഗ്യത: ഏതെങ്കിലും കോർ വിഷയത്തിൽ 60 ശതമാനം മാർക്കോടെ റെഗുലർ മാസ്റ്റേഴ്സ് ബിരുദവും 50 ശതമാനം മാർക്കോടെ ബി.എഡും സ്കൂൾ മേധാവിയായി മൂന്നു വർഷത്തെ പരിചയം അല്ലെങ്കിൽ, 10 വർഷത്തെ അധ്യാപനപരിചയം.

## Article Content

ഏഴിമല: നേവൽ ചിൽഡ്രൻ സ്കൂളിലേക്ക് ഇനിപറയുന്ന തസ്തികകളിൽ കരാർനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നേവി എജുക്കേഷൻ സൊസൈറ്റിയുടെ കീഴിലാണിത്. എട്ടാം ക്ലാസ് വരെയുള്ള സി.ബി.എസ്.ഇ പാഠ്യപദ്ധതിയാണ്. ഹെഡ്മാസ്റ്റർ/ ഹെഡ്മിസ്ട്രസ്. യോഗ്യത: ഏതെങ്കിലും കോർ വിഷയത്തിൽ 60 ശതമാനം മാർക്കോടെ റെഗുലർ മാസ്റ്റേഴ്സ് ബിരുദവും 50 ശതമാനം മാർക്കോടെ ബി.എഡും സ്കൂൾ മേധാവിയായി മൂന്നു വർഷത്തെ പരിചയം അല്ലെങ്കിൽ, 10 വർഷത്തെ അധ്യാപനപരിചയം.

പ്രായപരിധി 35-45. ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (ടി.ജി.ടി)- കമ്പ്യൂട്ടർ സയൻസ്- യോഗ്യത കമ്പ്യൂട്ടർ സയൻസ് ബിരുദം. പ്രായം 40ൽ താഴെ. ടി.ജി.ടി- മാത്സ്, ഹിന്ദി, ഇംഗ്ലീഷ്, എസ്.എസ്.ടി ആൻഡ് സംസ്കൃതം- യോഗ്യത: കോർവിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ റെഗുലർ ബിരുദവും 50 ശതമാനം മാർക്കോടെ ബി.എഡും. അധ്യാപനപരിചയമുള്ളവർക്ക് മുൻഗണന.

പ്രായം 40ൽ താഴെ. പ്രൈമറി ടീച്ചർ (PRT) ജനറൽ ആൻഡ് ഹിന്ദി- യോഗ്യത: കോർ വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദവും 50 ശതമാനം മാർക്കോടെ ബി.എഡും. അധ്യാപന പരിചയമുള്ളവർക്ക് മുൻഗണന. പ്രായം 40ൽ താഴെ. ഫിസിക്കൽ എജുക്കേഷൻ ടീച്ചർ- യോഗ്യത: PoPEdഉം രണ്ടു വർഷത്തെ എക്സ്പിരീയൻസും. പ്രായം 40ന് താഴെ. പാർട്ട്ടൈം ടീച്ചർ- മ്യൂസിക്, ഡാൻസ് (w/c) യോഗ്യത: ബിരുദവും രണ്ടു വർഷത്തെ എക്സ്പീരിയസും.

പ്രായം 40ന് താഴെ. സ്റ്റുഡന്റ് കൗൺസിലർ- യോഗ്യത: സൈക്കോളജി ബിരുദവും രണ്ടു വർഷത്തെ എക്സ്പീരിയൻസും. പ്രായം 40ന് താഴെ. ലൈബ്രേറിയൻ- യോഗ്യത: ലൈബ്രറി സയൻസ്, ബിരുദവും രണ്ടു വർഷത്തെ എക്സ്പീരിയൻസും. പ്രായം 40ന് താഴെ. CVയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും The Director, Navy Children School, Indian Naval Academy (PO) Ezhimala-6703010 എന്ന വിലാസത്തിൽ ജനുവരി 18നകം ലഭിക്കണം. navalschoolezhimala@gmail.com എന്ന ഇ-മെയിൽ വഴിയും അപേക്ഷിക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89550/applications-invited-for-contract-appointment)