---
title: "ആർ ആർ ആർ സിനിമയിലെ നാട്ടു നാട്ടു പാട്ടിന് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം"
english_title: "Golden Globe award for Natu Natu song in RRR movie"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89553/golden-globe-award-for-natu-natu-song-in-rrr-movie"
published_at: "2023-01-11T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be4fa712536_Screenshot_2023-01-11-11-19-09-81_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ആർ ആർ ആർ സിനിമയിലെ നാട്ടു നാട്ടു പാട്ടിന് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം

> **Lead Summary:** ആർ ആർ ആർ എന്ന ചിത്രത്തിലെ ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം. ഒറിജിനൽ സോംഗ് വിഭാഗത്തിലാണ് പുരസ്‌കാരം. എംഎം കീരവാണിയും മകൻ കാലഭൈരവയും ചേർന്ന് സംഗീതം നിർവഹിച്ച നാട്ടു നാട്ടു എന്ന പാട്ടിനാണ് പുരസ്‌കാരം.

## Article Content

ആർ ആർ ആർ എന്ന ചിത്രത്തിലെ ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം. ഒറിജിനൽ സോംഗ് വിഭാഗത്തിലാണ് പുരസ്‌കാരം. എംഎം കീരവാണിയും മകൻ കാലഭൈരവയും ചേർന്ന് സംഗീതം നിർവഹിച്ച നാട്ടു നാട്ടു എന്ന പാട്ടിനാണ് പുരസ്‌കാരം.

കടുത്ത മത്സരത്തിനൊടുവിലാണ് ആർആർആർ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. എആർ റഹ്മാന് ശേഷം ഇതാദ്യമായാണ് ഗോൾഡൻ ഗ്ലോബ് ഇന്ത്യയിലേക്ക് എത്തുന്നത്. റിഹാന, ലേഡി ഗാഗ, ടെയ്‌ലർ സ്വിഫ്റ്റ് എന്നിവർക്കൊപ്പമാണ് നാട്ടു നാട്ടു ഗാനം മത്സരിച്ചത്. 61ാം വയസ്സിലാണ് കീരവാണി ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89553/golden-globe-award-for-natu-natu-song-in-rrr-movie)