---
title: "നയന സൂര്യന്റെ മരണം: പോലീസിനെതിരേ ഗുരുതര ആരോപണവുമായി മുൻ ഫോറൻസിക് മേധാവി"
english_title: "Death of Nayana Surya"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89566/death-of-nayana-surya"
published_at: "2023-01-11T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be596ad1d5d___(1).jpg"
keywords: []
---

# നയന സൂര്യന്റെ മരണം: പോലീസിനെതിരേ ഗുരുതര ആരോപണവുമായി മുൻ ഫോറൻസിക് മേധാവി

> **Lead Summary:** **തിരുവനന്തപുരം**: യുവ സംവിധായിക നയന സൂര്യന്റെ മരണത്തിൽ പോലീസിനെതിരെ ഗുരുതര ആരോപ ണവുമായി മുൻ ഫോറൻസിക് മേധാവി കെ. ശശികല. ആത്മഹത്യയെന്ന് നിഗമനമുള്ള മൊഴി പൊലീസിന് ന ൽകിയിട്ടില്ലെന്നും കൊലപാതക സാധ്യ തയെന്നായിരുന്നു തന്റെ ആദ്യ നിഗമ നമെന്നും ശശികല പറഞ്ഞു. തന്റേതെന്ന പേരിൽ പൊലീസ് രേഖപ്പെടുത്തിയ മൊഴിയെക്കുറിച്ച് അറിയില്ലെന്നും ശ ശികല മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

**തിരുവനന്തപുരം**: യുവ സംവിധായിക നയന സൂര്യന്റെ മരണത്തിൽ പോലീസിനെതിരെ ഗുരുതര ആരോപ ണവുമായി മുൻ ഫോറൻസിക് മേധാവി കെ. ശശികല. ആത്മഹത്യയെന്ന് നിഗമനമുള്ള മൊഴി പൊലീസിന് ന ൽകിയിട്ടില്ലെന്നും കൊലപാതക സാധ്യ തയെന്നായിരുന്നു തന്റെ ആദ്യ നിഗമ നമെന്നും ശശികല പറഞ്ഞു. തന്റേതെന്ന പേരിൽ പൊലീസ് രേഖപ്പെടുത്തിയ മൊഴിയെക്കുറിച്ച് അറിയില്ലെന്നും ശ ശികല മാധ്യമങ്ങളോട് പറഞ്ഞു.

നയനയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത് അന്നത്തെ ഫോറൻസിക് മേധാവിയായിരുന്ന കെ. ശശികലയാണ്. ഇവരുടേതെന്ന തരത്തിൽ നേരത്തെ പുറത്തുവന്ന മൊഴിയിൽ നയന സൂര്യന്റെ മരണം സ്വയം കഴുത്ത് ഞെരിച്ച് ആകാമെന്ന വിചിത്ര പരാമർശമാ ണുണ്ടായിരുന്നത്. അപൂർവങ്ങളിൽ അപൂർവമായ 'അസ്ഫിക്സിയോഫീലിയ' എന്ന സ്വയം പീഡന അവസ്ഥയിൽ മരണം സംഭവിച്ചതാകാമെന്നായിരുന്നു മൊഴി.

എന്നാൽ ഇത്തരത്തിലുള്ള മൊഴി താൻ പൊലീസിന് നൽകിയിട്ടില്ലെന്ന് ശശികല പറയുന്നു. അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ള കഴുത്തിന്റെ ഇടതുഭാ ഗത്ത് 31.5 സെന്റിമീറ്റർ നീളത്തിൽ ഉര ഞ്ഞുണ്ടായ മുറിവ് പൊലീസിന്റെ ഇ ൻക്വസ്റ്റിലില്ല. താടിയെല്ലിൽ 6.5 സെന്റിമീറ്റർ നീളത്തിൽ ഉരഞ്ഞ പാടുണ്ടായിരുന്നു. കഴുത്തിന് താഴെയും മുൻവശത്തും കഴുത്തെല്ലിന് സമീപത്തും ഉരഞ്ഞ പാടുകളു ണ്ടായിരുന്നു.

കഴുത്തിന് മുൻഭാഗത്തും താഴെയും നെഞ്ചിന്റെ ഭാഗത്തെ അസ്ഥിക്ക് മുകളിലും പിങ്ക് നിറമായി രുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടി മുണ്ട്. 2019 ഫെബ്രുവരി 24നാണ് കൊല്ലം അഴീക്കൽ സൂര്യൻപുരയിടത്തിൽ ദിനേശന്റെയും ഷീലയുടെയും മകൾ നയന സൂര്യനെ (28) തിരുവനന്തപുരം ആൽത്തറ നഗറിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്ന സൂചനയാണ് മൃതദേഹ പരിശോധന ഫലത്തിലുള്ളത്.

അന്വേഷണം എങ്ങുമെത്താതായതോടെ സംവിധായിക സുഹൃത്തുക്കൾ പരാതിയുമായി രംഗ ത്തെത്തുകയായിരുന്നു. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹസംവിധാ യികയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89566/death-of-nayana-surya)