---
title: "കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് കെഎസ്ആര്‍ടിസി"
english_title: "K S R T C"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89575/k-s-r-t-c"
published_at: "2023-01-11T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be5caf81036_984294-ksrtc-bus-free-wifi.jpg"
keywords: []
---

# കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് കെഎസ്ആര്‍ടിസി

> **Lead Summary:** കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് കെഎസ്ആര്‍ടിസി. സര്‍ക്കാര്‍ ഖജനാവിനെ മാത്രം ആശ്രയിച്ച് ശമ്പളം കൊടുക്കുമ്പോള്‍ പട്ടിണിയിലാകുന്നത് 26,000 ജീവനക്കാര്‍. അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളമെന്ന ഓണക്കാലത്ത് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടത് ഒരുമാസം മാത്രം.

## Article Content

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് കെഎസ്ആര്‍ടിസി. സര്‍ക്കാര്‍ ഖജനാവിനെ മാത്രം ആശ്രയിച്ച് ശമ്പളം കൊടുക്കുമ്പോള്‍ പട്ടിണിയിലാകുന്നത് 26,000 ജീവനക്കാര്‍. അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളമെന്ന ഓണക്കാലത്ത് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടത് ഒരുമാസം മാത്രം.

എക്കാലത്തും സഹായിക്കാനാവില്ലെന്ന് പറയുന്ന ധനവകുപ്പ്, ശബരിമല സീസണില്‍ നിന്ന് റെക്കോഡ് കലക്ഷന്‍ എവിടെ പോയെന്നാണ് ചോദിക്കുന്നത്. കിട്ടിയതെല്ലാം ഇന്‍ഷുറന്‍സ് കുടിശിക അടച്ചെന്ന് അവകാശപ്പെടുന്ന മാനേജ്‌മെന്റ് ഈ മാസം ധനവകുപ്പ് നല്‍കിയ 30 കോടി പോരെന്ന് പറഞ്ഞ് സര്‍ക്കാര്‍ സഹായത്തിനായി കാത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89575/k-s-r-t-c)