---
title: "കാ​സ​ര്‍കോ​ട് ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയിലേക്ക്"
english_title: "Kasarkot district towards complete digital literacy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89594/kasarkot-district-towards-complete-digital-literacy"
published_at: "2023-01-11T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be717f47164_images_(24).jpeg"
keywords: []
---

# കാ​സ​ര്‍കോ​ട് ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയിലേക്ക്

> **Lead Summary:** കാ​സ​ര്‍കോ​ട്: ജി​ല്ല പ​ഞ്ചാ​യ​ത്തിന്റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല സ​മ്പൂ​ര്‍ണ ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത​യി​ലേ​ക്ക്. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ പി. ​ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​രു​ടെ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം പ​ദ്ധ​തി ച​ര്‍ച്ച ചെ​യ്തു. മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ബാ​ങ്കി​ങ്, സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ തു​ട​ങ്ങി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ പ​ഠി​ക്കു​ന്ന​തി​നും പ്ര​യോ​ഗി​ക്കു​ന്ന​തി​നും അ​റി​വ് പ​ക​രു​ക​യാ​ണ് ല​ക്ഷ്യം.

## Article Content

കാ​സ​ര്‍കോ​ട്: ജി​ല്ല പ​ഞ്ചാ​യ​ത്തിന്റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല സ​മ്പൂ​ര്‍ണ ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത​യി​ലേ​ക്ക്. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ പി. ​ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​രു​ടെ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം പ​ദ്ധ​തി ച​ര്‍ച്ച ചെ​യ്തു. മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ബാ​ങ്കി​ങ്, സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ തു​ട​ങ്ങി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ പ​ഠി​ക്കു​ന്ന​തി​നും പ്ര​യോ​ഗി​ക്കു​ന്ന​തി​നും അ​റി​വ് പ​ക​രു​ക​യാ​ണ് ല​ക്ഷ്യം.

പ​ദ്ധ​തി​ക്കാ​യി 10 മ​ണി​ക്കൂ​ര്‍ ദൈ​ര്‍ഘ്യ​മു​ള്ള മൊ​ഡ്യൂ​ള്‍ കി​റ്റ് ത​യാ​റാ​ക്കും. മൊ​ഡ്യൂ​ള്‍ ശി​ല്‍പ​ശാ​ല 16 ന് ​രാ​വി​ലെ 10 ന് ​ജി​ല്ല പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ത്തും. ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​ക്ഷ​യ, കൈ​റ്റ്, ജി​ല്ല സാ​ക്ഷ​ര​ത മി​ഷ​ന്‍, ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍, കു​ടും​ബ​ശ്രീ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കും. 26 ന് ​ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത പ​ഠി​താ​ക്ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും.

രാ​വി​ലെ ജി​ല്ല​ത​ല​ത്തി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ​ര്‍വേ ഉ​ദ്ഘാ​ട​നം ചെ​യ്യും. തൊ​ഴി​ല്‍ സ​ഭ​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രാ​യി​രി​ക്കും വാ​ര്‍ഡ് അ​യ​ല്‍ക്കൂ​ട്ട ത​ല​ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍കു​ക. ഇ​തി​നാ​യി വി​വി​ധ ത​ല​ങ്ങ​ളി​ല്‍ സം​ഘാ​ട​ക സ​മി​തി, നി​രീ​ക്ഷ​ണ സ​മി​തി എ​ന്നി​വ രൂ​പ​വ​ത്​​ക​രി​ക്കും. വി​പു​ല ക്യാ​മ്പ​യി​ന്‍ ന​ട​ത്തു​ന്ന​തി​ന് കു​ടും​ബ​ശ്രീ​യു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്തും.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു ജി​ല്ല പ​ഞ്ചാ​യ​ത്ത് സ​മ്പൂ​ര്‍ണ ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഓ​ണ്‍ലൈ​ന്‍ ബാ​ങ്ക് ഇ​ട​പാ​ട് ഉ​ള്‍പ്പെ​ടെ വി​വി​ധ ഡി​ജി​റ്റ​ല്‍ സാ​ങ്കേ​തി​ക വി​വ​ര​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89594/kasarkot-district-towards-complete-digital-literacy)