---
title: "പാലിയേറ തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ ദിന സന്ദേശ റാലി"
english_title: "Palliative care day message rally led by Paliera Taliparamba Municipal Corporation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89608/palliative-care-day-message-rally-led-by-paliera-taliparamba-municipal-corporation"
published_at: "2023-01-11T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be7c251636a_IMG-20230111-WA0040.jpg"
keywords: []
---

# പാലിയേറ തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ ദിന സന്ദേശ റാലി

> **Lead Summary:** തളിപ്പറമ്പ: ജനുവരി 15 പാലിയേറ്റീവ് കെയർ ദിനത്തിന്റെ ഭാഗമായി തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ ദിന സന്ദേശ റാലി സംഘടിപ്പിച്ചു. നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. മുത്തേടത്ത് സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി മെയിൽ റോഡിൽ സമാപിച്ചു.

## Article Content

തളിപ്പറമ്പ: ജനുവരി 15 പാലിയേറ്റീവ് കെയർ ദിനത്തിന്റെ ഭാഗമായി തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ ദിന സന്ദേശ റാലി സംഘടിപ്പിച്ചു. നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. മുത്തേടത്ത് സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി മെയിൽ റോഡിൽ സമാപിച്ചു.

കൗൺസിലർന്മാർ, ആശാവർക്കർ , പാലിയേറ്റീവ് വളണ്ടിയേഴ്സ്, മുത്തേടത്ത് സ്കൂൾ എൻ എസ് എസ് വളണ്ടിയേഴ്സ് തുടങ്ങിയവർ റാലിയിൽ അണിനിരന്നു. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ , സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി പി മുഹമ്മദ് നിസാർ , കെ നബീസ ബീവി, കൗൺസിലർ കുഞ്ഞിരാമൻ പാലിയേറ്റീവ് നേഴ്സ് എ വി ചിത്ര തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89608/palliative-care-day-message-rally-led-by-paliera-taliparamba-municipal-corporation)