---
title: "ആദിവാസി മേഖലയിൽ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ദേശീയ മഹിളാ ഫെഡറേഷന്റെ കൈതാങ്ങ്"
english_title: "Hand of National Federation of Women to students"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89646/hand-of-national-federation-of-women-to-students"
published_at: "2023-01-11T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bea23e86416_Screenshot_2023-01-11-17-10-19-94_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ആദിവാസി മേഖലയിൽ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ദേശീയ മഹിളാ ഫെഡറേഷന്റെ കൈതാങ്ങ്

> **Lead Summary:** **ആറളം**: ആദിവാസി മേഖലയിൽ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ദേശീയ മഹിളാ ഫെഡറേഷന്റെ കൈതാങ്ങ്. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ വിദ്യാർത്ഥികൾക്കാണ് സി പി ഐ യുടെ മഹിളാ സംഘടനയായ ദേശീയമഹിളാ ഫെഡറേഷൻ രംഗത്തെത്തിയത്. പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പ് നൽകിയാണ് വിദ്യാഭ്യാസ രംഗത്ത് ഇവർ ഇടപെടൽ നടത്തുന്നത്.

## Article Content

**ആറളം**: ആദിവാസി മേഖലയിൽ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ദേശീയ മഹിളാ ഫെഡറേഷന്റെ കൈതാങ്ങ്. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ വിദ്യാർത്ഥികൾക്കാണ് സി പി ഐ യുടെ മഹിളാ സംഘടനയായ ദേശീയമഹിളാ ഫെഡറേഷൻ രംഗത്തെത്തിയത്. പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പ് നൽകിയാണ് വിദ്യാഭ്യാസ രംഗത്ത് ഇവർ ഇടപെടൽ നടത്തുന്നത്.

ആദിവാസി മേഖലയിൽ നിരവധി വിദ്യാർത്ഥികൾ ഉന്നത പഠനം നടത്തുന്നവരുണ്ട് ഇവരെ ഘട്ടം ഘട്ടമായി സഹായിച്ചു വരുന്ന സംഘടനയാണ് ദേശീയ മഹിളാ ഫെഡറേഷൻ . സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറി ആനി ഡി. രാജ മുഖേന ലഭ്യമാക്കിയ ലാപ് ടോപ് ആറളം ഫാം പതിമുന്നാം ബ്ലോക്കിൽ സി പി ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമർ വിദ്യാർത്ഥികൾക്ക് കൈമാറി.

ചടങ്ങിൽ എം കെ ശശി അദ്ധ്യക്ഷനായി പി കെ.കരുണാകരൻ സ്വാഗതം പറഞ്ഞു. ദേവികാ കൃഷ്ണൻ ശാന്തകുമാർ ,രാധ പവി എന്നിവർ സംസാരിച്ചു . കോളേജ് വിദ്യാർത്ഥികളായ രാഖീ രവീന്ദ്രൻ , അഭിജിത്ത് എന്നിവർ ലാപ് ടോപ്പ് ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89646/hand-of-national-federation-of-women-to-students)