---
title: "കോടതി ഉത്തരവ് അനുസരിക്കുന്നു; ശബരിമലയിൽ അരവണ വിതരണം താൽക്കാലികമായി നിർത്തിവയ്‌ക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ്"
english_title: "complying with the court order; Devaswom Board President says Aravana distribution at Sabarimala will be stopped "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89655/complying-with-the-court-order-devaswom-board-president-says-aravana-distribution-at-sabarimala-will-be-stopped"
published_at: "2023-01-11T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63beacc9389c8_IMG-20230111-WA0029.jpg"
keywords: []
---

# കോടതി ഉത്തരവ് അനുസരിക്കുന്നു; ശബരിമലയിൽ അരവണ വിതരണം താൽക്കാലികമായി നിർത്തിവയ്‌ക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ്

> **Lead Summary:** പത്തനംതിട്ട: കീടനാശിനിയിട്ട ഏലയ്‌ക്ക അടങ്ങിയ അരവണ പ്രസാദം വിതരണം ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ശബരിമലയിൽ അരവണ പ്രസാദ വിതരണം നിർത്തിവയ്‌ക്കുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.അനന്തഗോപൻ. ഹൈക്കോടതി നിർദ്ദേശം അനുസരിക്കുന്നതായി അറിയിച്ച ദേവസ്വം പ്രസിഡന്റ് കൂടുതൽ പരിശോധനകൾക്ക് ശേഷമാകും തുടർ നടപടികളെന്ന് വ്യക്തമാക്കി.

## Article Content

പത്തനംതിട്ട: കീടനാശിനിയിട്ട ഏലയ്‌ക്ക അടങ്ങിയ അരവണ പ്രസാദം വിതരണം ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ശബരിമലയിൽ അരവണ പ്രസാദ വിതരണം നിർത്തിവയ്‌ക്കുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.അനന്തഗോപൻ. ഹൈക്കോടതി നിർദ്ദേശം അനുസരിക്കുന്നതായി അറിയിച്ച ദേവസ്വം പ്രസിഡന്റ് കൂടുതൽ പരിശോധനകൾക്ക് ശേഷമാകും തുടർ നടപടികളെന്ന് വ്യക്തമാക്കി.

ഏലയ്‌ക്ക ഇല്ലാത്ത അരവണ നാളെമുതൽ വിതരണം ചെയ്യുമെന്ന് ദേവസ്വം പ്രസിഡന്റ് അറിയിച്ചു. ജൈവ ഏലയ്‌ക്ക് എത്തിക്കാനുള‌ള ശ്രമം നടത്തുമെന്നും ഏലയ്‌ക്കയിടാതെ തന്നെ ബോർഡിന് അരവണ നിർമ്മിക്കാമെന്നും സ്‌പൈസസ് ബോർഡുമായി കൂടിയാലോചന നടത്തി ഇക്കാര്യം തീരുമാനിക്കുമെന്നും അനന്തഗോപൻ അറിയിച്ചു. പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ശബരിമലയിൽ അരവണ വിതരണം നിർത്തിവച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89655/complying-with-the-court-order-devaswom-board-president-says-aravana-distribution-at-sabarimala-will-be-stopped)