---
title: "ഭരണിയിൽ തലകുടുങ്ങിയ തെരുവുനായ കുഞ്ഞുങ്ങൾക്ക് പാല് നൽകുന്നു."
english_title: "Stray dogs stuck their heads in a plastic jar and could not get food"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89709/stray-dogs-stuck-their-heads-in-a-plastic-jar-and-could-not-get-food"
published_at: "2023-01-12T06:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bf5526a9be3_street_dog.jpg"
keywords: []
---

# ഭരണിയിൽ തലകുടുങ്ങിയ തെരുവുനായ കുഞ്ഞുങ്ങൾക്ക് പാല് നൽകുന്നു.

> **Lead Summary:** **തളിപ്പറമ്പ്: **പ്ലാസ്റ്റിക്‌ ഭരണിയിൽ തലകുടുങ്ങി നാലുദിവസത്തോളം ആഹാരമെടുക്കാനാകാതെ തെരുവുനായകൾ.

## Article Content

**തളിപ്പറമ്പ്: **പ്ലാസ്റ്റിക്‌ ഭരണിയിൽ തലകുടുങ്ങി നാലുദിവസത്തോളം ആഹാരമെടുക്കാനാകാതെ തെരുവുനായകൾ.

വിഷമത്തിലായ തെരുവുനായയെ നാട്ടുകാർ തന്നെയായ കുറച്ചു മൃഗസ്നേഹികൾ രക്ഷപ്പെടുത്തി.

തളിപ്പറമ്പ് കപാലികുളങ്ങര ക്ഷേത്രത്തിന് സമീപം ആണ് തലയിൽ ഭരണി കുടുങ്ങിയ നായയെ നാട്ടുകാർ രക്ഷപ്പെടുത്തിയത്. കഴുത്തിൽ കുടുങ്ങിയ ഭരണിയുമായി ഒരുകെട്ടിടത്തിൽ കുഞ്ഞുങ്ങൾക്ക് പാല് നൽകുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുറന്നരുന്നു നായയെ രക്ഷപെടുത്തിയത്.

ദിവസങ്ങൾ കഴിയുംതോറും നായ അവസാനിലയിലാകുന്നത് കാണുന്ന പൊതുപ്രവർത്തകനും മൃഗസ്നേഹിയുമായ മക്കി സിദ്ദിഖിന്റെ നേതൃത്വത്തിൽ ആയിരുന്നു രക്ഷപ്പെടുത്താനുള്ള ആരംഭിച്ചത്. ഏറെനേരത്തെ ശ്രമത്തിനുശേഷം കുരുക്കിട്ട് വീഴ്ത്തിയാണ് പിടികൂടിയത്. പിന്നീട് മറ്റൊരാളുടെ സഹായത്തോടെ പ്ലാസ്റ്റിക്‌ ഭരണി ഊരിമാറ്റി നായെയെ രക്ഷപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89709/stray-dogs-stuck-their-heads-in-a-plastic-jar-and-could-not-get-food)