---
title: "റണ്‍വേ ബലപ്പെടുത്തല്‍: കരിപ്പൂരിൽ പകൽ സമയം വിമാനങ്ങൾക്ക് നിയന്ത്രണം "
english_title: "Karippor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89714/karippor"
published_at: "2023-01-12T06:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bf5d0bc27b0_images_(32).jpeg"
keywords: []
---

# റണ്‍വേ ബലപ്പെടുത്തല്‍: കരിപ്പൂരിൽ പകൽ സമയം വിമാനങ്ങൾക്ക് നിയന്ത്രണം 

> **Lead Summary:** **മലപ്പുറം**: റൺവേ ബലപ്പെടുത്തൽ ജോലി നടക്കുന്നതിനാൽ ആറുമാസക്കാലം കരിപ്പൂർ വിമാനത്താവളത്തില്‍ പകൽ സമയം വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. രാവിലെ 10 മുതൽ 6 വരെ റൺവേ അടച്ചിടും. ഈ മാസം 15 നാണ് ജോലി ആരംഭിക്കുക. പകൽ സമയത്തെ ഷെഡ്യൂളുകൾ വൈകീട്ട് 6 മുതൽ പിറ്റേദിവസം 10 വരെ പുനക്രമീകരിക്കും.

## Article Content

**മലപ്പുറം**: റൺവേ ബലപ്പെടുത്തൽ ജോലി നടക്കുന്നതിനാൽ ആറുമാസക്കാലം കരിപ്പൂർ വിമാനത്താവളത്തില്‍ പകൽ സമയം വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. രാവിലെ 10 മുതൽ 6 വരെ റൺവേ അടച്ചിടും. ഈ മാസം 15 നാണ് ജോലി ആരംഭിക്കുക. പകൽ സമയത്തെ ഷെഡ്യൂളുകൾ വൈകീട്ട് 6 മുതൽ പിറ്റേദിവസം 10 വരെ പുനക്രമീകരിക്കും.

സർവീസുകളുടെ പോക്കുവരവ് സംബന്ധിച്ച് യാത്രക്കാർ അതാത് എയർലൈൻസുമായി ബന്ധപ്പെടണമെന്ന് എയർപോർട്ട് അതോറിറ്റി കരിപ്പൂർ ഡയരക്ടർ അറിയിച്ചു. നിശ്ചിത കാലയളവുകൾക്കിടയിൽ എയർപോർട്ടുകളിൽ റൺവേ റീകാർപ്പറ്റിങ് ജോലി നടത്തണമെന്നത് നിർബന്ധമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89714/karippor)