---
title: "കേരളത്തിൽ 2 ജില്ലയിൽ കൂടി ജിയോ 5ജി എത്തി; 100 താഴെ അൺലിമിറ്റഡ് ഡാറ്റാ"
english_title: "jio5g Survice in kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89719/jio5g-survice-in-kerala"
published_at: "2023-01-12T07:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bf6bbc000f0__1664971560.jpg"
keywords: []
---

# കേരളത്തിൽ 2 ജില്ലയിൽ കൂടി ജിയോ 5ജി എത്തി; 100 താഴെ അൺലിമിറ്റഡ് ഡാറ്റാ

> **Lead Summary:** ജിയോയും എയർടെലും രാജ്യമെമ്പാടുമായി മത്സരിച്ച് 5ജി അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ തൃശൂർ, കോഴിക്കോട് നഗരപരിധികളിൽ ജിയോ 5ജി സേവനം ലഭ്യമായിത്തുടങ്ങി. ഗൂരുവായൂർ ക്ഷേത്ര വളപ്പിലും സേവനം ലഭിക്കും. ജിയോ വെൽകം ഓഫറിന്റെ ഭാഗമായി കാര്യമായ ചെലവില്ലാതെ പരിധിയില്ലാത്ത 5ജി ഡേറ്റയും ഇപ്പോൾ ലഭിക്കും.

## Article Content

ജിയോയും എയർടെലും രാജ്യമെമ്പാടുമായി മത്സരിച്ച് 5ജി അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ തൃശൂർ, കോഴിക്കോട് നഗരപരിധികളിൽ ജിയോ 5ജി സേവനം ലഭ്യമായിത്തുടങ്ങി. ഗൂരുവായൂർ ക്ഷേത്ര വളപ്പിലും സേവനം ലഭിക്കും. ജിയോ വെൽകം ഓഫറിന്റെ ഭാഗമായി കാര്യമായ ചെലവില്ലാതെ പരിധിയില്ലാത്ത 5ജി ഡേറ്റയും ഇപ്പോൾ ലഭിക്കും.

5ജി ലഭിക്കാൻ ജിയോ ഉപയോക്താക്കൾ സിം കാർഡ് മാറ്റേണ്ടതില്ല. നിങ്ങളുടെ ഫോൺ 5ജി പിന്തുണക്കുന്നതായിരിക്കണം എന്നതാണ് ആദ്യത്തെ പ്രധാനപ്പെട്ട കാര്യം. കൂടാതെ, ഫോണിൽ പോസ്റ്റ്പെയ്ഡ് കണക്‌ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീചാർജായ 239 രൂപയോ അതിനു മുകളിലുള്ള റീചാർജോ ചെയ്തിരിക്കണം. നിങ്ങൾ കൂടുതൽ സമയവും 5ജി കവറേജുള്ള സ്ഥലത്താണെങ്കിൽ, ജിയോ വെൽകം ഓഫർ ലഭിക്കും. അപ്പോൾ പരിധിയില്ലാതെ അതിവേഗ ഇന്റർനെറ്റ് നിങ്ങൾക്ക് ആസ്വദിക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89719/jio5g-survice-in-kerala)