---
title: "പടയങ്കോട് കുഞ്ഞിപ്പള്ളിക്ക് സമീപം ചരക്കു വണ്ടി അടിച്ചു പോസ്റ്റ്‌ പൊട്ടി: അപകടം ഒഴിവായി "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89730/accident"
published_at: "2023-01-12T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bf7f7850e75_Picsart_23-01-12_09-02-34-193.jpg"
keywords: []
---

# പടയങ്കോട് കുഞ്ഞിപ്പള്ളിക്ക് സമീപം ചരക്കു വണ്ടി അടിച്ചു പോസ്റ്റ്‌ പൊട്ടി: അപകടം ഒഴിവായി 

> **Lead Summary:** **ഇരിക്കൂർ**: പടയങ്കോട് കുഞ്ഞിപ്പള്ളിക്ക് സമീപം ചരക്കു വണ്ടി തട്ടി ഇലക്ട്രിക് എച്ച്. ടി ലൈൻ കടന്നു പോകുന്ന പോസ്റ്റ്‌ പൊട്ടി. വൈദ്യുതി നിലച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്.

## Article Content

**ഇരിക്കൂർ**: പടയങ്കോട് കുഞ്ഞിപ്പള്ളിക്ക് സമീപം ചരക്കു വണ്ടി തട്ടി ഇലക്ട്രിക് എച്ച്. ടി ലൈൻ കടന്നു പോകുന്ന പോസ്റ്റ്‌ പൊട്ടി. വൈദ്യുതി നിലച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്.

സംഭവ സമയം കാൽനടയാത്രികരോ മറ്റ് വാഹനങ്ങളോ മേഖലയിൽ ഇല്ലാതിരുന്നതാണ് ദുരന്ത മൊഴിവായത്. ഇരിക്കൂറിൽ നിന്നും കെ.എസ്.ഇ.ബി ജീവനക്കാർ എത്തിയാണ് ലൈനുകൾ റോഡിൽ നിന്നും നീക്കം ചെയ്തത്. അര മണിക്കൂറിലധികം പാതയിൽ വാഹന ഗതാഗതം സ്തംഭിച്ചു.

 അപകടം ഉണ്ടാക്കിയ വാഹനം നിർത്താതെ പോയതിനെ തുടർന്ന് ഇരിക്കൂർ പോലീസ് പിന്തുടർന്ന് പിടികൂടി 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89730/accident)