---
title: "ഡോ: പി കെ പി മഹമൂദ് അനുസ്മരണവും മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു"
english_title: "Dr. PKP Mahmood organized the commemoration and mega medical camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89765/dr-pkp-mahmood-organized-the-commemoration-and-mega-medical-camp"
published_at: "2023-01-12T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bfa5dc70ecb_Screenshot_2023-01-12-11-39-45-10_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഡോ: പി കെ പി മഹമൂദ് അനുസ്മരണവും മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

> **Lead Summary:** **ശ്രീകണ്ഠാപുരം**: ഡോ: പി കെ പി മഹമൂദ് അനുസ്മരണവും മെഗാ മെഡിക്കൽ ക്യാമ്പും ശ്രീകണ്ഠാപുരം സൽസബീലിൽ സ്കൂളിൽ സംഘടിപ്പിച്ചു' ശ്രീകണ്ഠാപുരം സൽസബീൽ എഡുക്കേഷണൽ ട്രസ്റ്റ് പ്രസിഡണ്ടും ആതുര ശുശ്രൂഷാ രംഗത്ത് ദീർഘകാലം മലയോര മേഖലയിലെ നിറസാനിധ്യവുമായിരുന്ന ഡോ. പി കെ പി മഹമൂദിന്റെ ഏഴാം ചരമവാർഷിക അനുസ്മരണo ശ്രീകണ്ഠപുരം സൽസബീൽ പബ്ലിക് സ്കൂളിൽ വെച്ച് നടന്നു.

## Article Content

**ശ്രീകണ്ഠാപുരം**: ഡോ: പി കെ പി മഹമൂദ് അനുസ്മരണവും മെഗാ മെഡിക്കൽ ക്യാമ്പും ശ്രീകണ്ഠാപുരം സൽസബീലിൽ സ്കൂളിൽ സംഘടിപ്പിച്ചു' ശ്രീകണ്ഠാപുരം സൽസബീൽ എഡുക്കേഷണൽ ട്രസ്റ്റ് പ്രസിഡണ്ടും ആതുര ശുശ്രൂഷാ രംഗത്ത് ദീർഘകാലം മലയോര മേഖലയിലെ നിറസാനിധ്യവുമായിരുന്ന ഡോ. പി കെ പി മഹമൂദിന്റെ ഏഴാം ചരമവാർഷിക അനുസ്മരണo ശ്രീകണ്ഠപുരം സൽസബീൽ പബ്ലിക് സ്കൂളിൽ വെച്ച് നടന്നു.

അനുസ്മരണത്തോടനുബന്ധിച്ച് കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടിയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. അനുസ്മരണ ചടങ്ങിൽ ട്രസ്റ്റ് പ്രസിസന്റ് സി സി മാമുഹാജി അധ്യക്ഷനായി. അനുസ്മരണ സമ്മേളനം ശ്രീകണ്ഠപുരം നഗരസഭാ അധ്യക്ഷ ഡോ: കെ വി ഫിലോമിന ഉദ്ഘാടനം ചെയ്തു.

ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. മോഹനനും ഡോക്ടറെ അനുസ്മരിച്ച് പ്രസംഗിച്ചു. പരിപാടിയിൽ ഒവി മുഹമ്മദ് ഹുസൈൻ, യു.പി അബ്ദുറഹ്മാൻ, പി എ ഹൈദ്രോസ് ഹാജി, ബിപി സമദ്, കെ അബ്ദുൽ ഹഖീം, എസ്പി മുസ്തഫ, സി അസ്സൻ ,കെ എo പി മുഹമ്മദ് കുഞ്ഞി, ബിപി അഷറഫ്, ബി പി മായൻ, കെ അബ്ദുള്ളക്കുട്ടി മാസ്റ്റർ, കെ ടി മുഹമ്മദ് കുഞ്ഞി മാസ്റ്റർ, കെ.പി.ഗംഗാധരൻ, പി.സി. രാമചന്ദ്രൻ , എൻ.പി. റഷീദ്, ഇ എൻ. സുനിൽ ബാബു, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89765/dr-pkp-mahmood-organized-the-commemoration-and-mega-medical-camp)