---
title: "സമരപ്പന്തൽ കത്തിച്ച സംഭവം പ്രതിഷേധാർഹം: എൻ ഹരിദാസ്"
english_title: "The incident of torch burning is objectionable: N Haridas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89808/the-incident-of-torch-burning-is-objectionable-n-haridas"
published_at: "2023-01-12T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bfc2eec6900_Screenshot_2023-01-12-13-44-13-53_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# സമരപ്പന്തൽ കത്തിച്ച സംഭവം പ്രതിഷേധാർഹം: എൻ ഹരിദാസ്

> **Lead Summary:**  **കാങ്കോല്‍**: ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ കരിയാപ്പിലെ മത്സ്യ സംസ്കരണ യൂണിറ്റിന്റ മുമ്പിൽ പ്രാദേശ വാസികൾ ഉണ്ടാക്കിയ സമരപ്പന്തൽ അഗ്നിക്കിരയാക്കിയത്‌ സിപിഎം ന്റെ ഇരട്ടത്താപ്പാണെന്നും ഒരു പ്രധിഷേധങ്ങളേയും അനുവദിക്കില്ല എന്ന നിലപാടുമാണ് എന്ന് കത്തിച്ച സമര പന്തൽ സന്ദർശിച്ച ബി ജെ പി ജില്ല അധ്യക്ഷൻ എൻ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

 **കാങ്കോല്‍**: ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ കരിയാപ്പിലെ മത്സ്യ സംസ്കരണ യൂണിറ്റിന്റ മുമ്പിൽ പ്രാദേശ വാസികൾ ഉണ്ടാക്കിയ സമരപ്പന്തൽ അഗ്നിക്കിരയാക്കിയത്‌ സിപിഎം ന്റെ ഇരട്ടത്താപ്പാണെന്നും ഒരു പ്രധിഷേധങ്ങളേയും അനുവദിക്കില്ല എന്ന നിലപാടുമാണ് എന്ന് കത്തിച്ച സമര പന്തൽ സന്ദർശിച്ച ബി ജെ പി ജില്ല അധ്യക്ഷൻ എൻ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി 10- 40 ഓടെയാണ് സമരപ്പന്തല്‍ അജ്ഞാതർ കത്തിച്ചത്. കരിയാപ്പിൽ പ്രവർത്തിച്ചു വരുന്ന മത്സ്യ സംസ്‌കരണ കമ്പനിയുടെ മലിനീകരണത്തിനെതിരെ രൂപം കൊണ്ട ജനകീയ സമിതിയുടെ സമരപ്പന്തലായിരുന്നു ഇത്. കമ്പനികൾക്ക് അനുമതി നൽകുകയും പിന്നെ വികസനത്തെ പ്രതിരോധത്തിലാക്കുകയും ചെയുന്ന സിപിഎം നടപടികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി പെരിങ്ങോം മണ്ഡലം അധ്യക്ഷൻ സന്തോഷ് കെ ജി , ഗംഗാധരൻ കാളീശ്വരം, മുരളി എം കെ, അഡ്വ.കെ.കെ.ശ്രീധരൻ, എ കെ രാജഗോപാലൻ, യു ടി ജയന്തൻ, ടി വി സ്വരാജ് എന്നിവർ ഹരിദാസിനൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89808/the-incident-of-torch-burning-is-objectionable-n-haridas)