---
title: "വിദേശ ഇന്ത്യക്കാർക്ക് UPI പണമിടപാടിന് അവസരമൊരുങ്ങുന്നു; ആദ്യഘട്ടത്തിൽ 10 രാജ്യങ്ങളിൽനിന്ന്"
english_title: "vidēśa intyakkārkk UPI paṇamiṭapāṭin avasarameāruṅṅunnu; ādyaghaṭṭattil 10 rājyaṅṅaḷilninn UPI enables overseas Indians to make payments; From 10 countries in the first phase "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89816/vida-intyakkrkk-upi-paamiapin-avasarameruunnu-dyaghaattil-10-rjyaailninn-upi-enables-overseas-indians-to-make-payments-from-10-countries-in-the-first-phase"
published_at: "2023-01-12T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bfca8168e09_images_(29).jpeg"
keywords: []
---

# വിദേശ ഇന്ത്യക്കാർക്ക് UPI പണമിടപാടിന് അവസരമൊരുങ്ങുന്നു; ആദ്യഘട്ടത്തിൽ 10 രാജ്യങ്ങളിൽനിന്ന്

> **Lead Summary:**  ന്യൂഡൽഹി: യുപിഐ ഉപയോഗിച്ച് വിദേശ ഇന്ത്യക്കാർക്ക് പണം അയക്കാൻ അവസരമൊരുങ്ങുന്നു. ആദ്യഘട്ടത്തിൽ പത്ത് വിദേശ രാജ്യങ്ങളിൽനിന്ന് യു.പി.ഐ. ഉപയോഗിച്ചുള്ള പണം കൈമാറ്റത്തിന് ഉടൻ അനുമതി ലഭിക്കും. എൻ.ആർ.ഇ., എൻ.ആർ.ഒ. ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് എൻ.ആർ.ഐ.ക്കാർക്ക് പണം കൈമാറ്റം സാധ്യമാവും.

## Article Content

 ന്യൂഡൽഹി: യുപിഐ ഉപയോഗിച്ച് വിദേശ ഇന്ത്യക്കാർക്ക് പണം അയക്കാൻ അവസരമൊരുങ്ങുന്നു. ആദ്യഘട്ടത്തിൽ പത്ത് വിദേശ രാജ്യങ്ങളിൽനിന്ന് യു.പി.ഐ. ഉപയോഗിച്ചുള്ള പണം കൈമാറ്റത്തിന് ഉടൻ അനുമതി ലഭിക്കും. എൻ.ആർ.ഇ., എൻ.ആർ.ഒ. ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് എൻ.ആർ.ഐ.ക്കാർക്ക് പണം കൈമാറ്റം സാധ്യമാവും.

അതതു രാജ്യങ്ങളിലെ കൺട്രി കോഡുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് ഇടപാട് നടത്താം. ഇന്ത്യൻ മൊബൈൽ നമ്പർ ഉപയോഗിക്കാതെത്തന്നെ വിദേശികളായ ഇന്ത്യക്കാർക്ക് ഡിജിറ്റൽ പണമിടപാട് നടത്താൻ അനുവദിക്കുന്ന സംവിധാനം കൊണ്ടുവരണമെന്ന് നേരത്തേ എൻ.പി.സി.ഐ. ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

ആദ്യ ഘട്ടത്തിൽ പത്ത് രാജ്യങ്ങളിലെ ഇന്ത്യക്കാർക്കാണ് പണമിടപാട് സാധ്യമാവുക. യു.എ.ഇ., സൗദി അറേബ്യ, ഖത്തർ, ഒമാൻ, യു.എസ്.എ., യു.കെ., സിങ്കപ്പൂർ, കാനഡ, ഓസ്ട്രേലിയ, ഹോങ് കോങ് എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ. ഈ പത്ത് രാജ്യങ്ങളിലെയും ഇന്ത്യക്കാർക്ക് അവിടങ്ങളിലുള്ള കൺട്രി കോഡ് ഉപയോഗിച്ചുതന്നെ ഇനിമുതൽ ഡിജിറ്റൽ പണമിടപാട് നടത്താൻ കഴിയും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89816/vida-intyakkrkk-upi-paamiapin-avasarameruunnu-dyaghaattil-10-rjyaailninn-upi-enables-overseas-indians-to-make-payments-from-10-countries-in-the-first-phase)