---
title: "ഇരിട്ടി- കണ്ണൂര്‍ റോഡില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച്  അപകടം"
english_title: "An accident involving a bus and a bike on the Iriti-Kannur road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89826/an-accident-involving-a-bus-and-a-bike-on-the-iriti-kannur-road"
published_at: "2023-01-12T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bfd788d3069_Screenshot_2023-01-12-15-09-42-33_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഇരിട്ടി- കണ്ണൂര്‍ റോഡില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച്  അപകടം

> **Lead Summary:** **ഇരിട്ടി:** കണ്ണൂര്‍ റോഡില്‍ മതുക്കോത്ത് വാഹനാപകടം. ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന് തീപിടിക്കുകയും പൂര്‍ണ്ണമായും കത്തി നശിക്കുകയും ചെയ്തു. ബൈക്ക് യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

## Article Content

**ഇരിട്ടി:** കണ്ണൂര്‍ റോഡില്‍ മതുക്കോത്ത് വാഹനാപകടം. ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന് തീപിടിക്കുകയും പൂര്‍ണ്ണമായും കത്തി നശിക്കുകയും ചെയ്തു. ബൈക്ക് യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

കണ്ണൂരില്‍ നിന്നും ഇരിട്ടിയിലേക്ക് പോകുന്ന സ്വകാര്യ ബസും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. മട്ടന്നൂര്‍ അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89826/an-accident-involving-a-bus-and-a-bike-on-the-iriti-kannur-road)