---
title: "നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട"
english_title: "Gold smuggling young man arrest Cochin Airpor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89887/gold-smuggling-young-man-arrest-cochin-airpor"
published_at: "2023-01-12T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c01b9ab477f_gold_robry.jpg"
keywords: []
---

# നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

> **Lead Summary:** **നെടുമ്പാശ്ശേരി:** നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ടയുമായി കസ്റ്റംസ്. 14 ലക്ഷം രൂപ വിലവരുന്ന 281.88 ഗ്രാം സ്വർണ്ണ മിശ്രിതവുമായി മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. സ്വർണ്ണം അരപ്പട്ട രൂപത്തിലാക്കി ജീൻസിനുള്ളിൽ തുന്നി വച്ചാണ് കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്നും എത്തിയ മലപ്പുറം സ്വദേശി മുഹമ്മദാണ് അനധികൃതമായി സ്വർണ്ണം കടത്താൻ ശ്രമിച്ച് കസ്റ്റംസിന്റെ വലയിലായത്.

## Article Content

**നെടുമ്പാശ്ശേരി:** നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ടയുമായി കസ്റ്റംസ്. 14 ലക്ഷം രൂപ വിലവരുന്ന 281.88 ഗ്രാം സ്വർണ്ണ മിശ്രിതവുമായി മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. സ്വർണ്ണം അരപ്പട്ട രൂപത്തിലാക്കി ജീൻസിനുള്ളിൽ തുന്നി വച്ചാണ് കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്നും എത്തിയ മലപ്പുറം സ്വദേശി മുഹമ്മദാണ് അനധികൃതമായി സ്വർണ്ണം കടത്താൻ ശ്രമിച്ച് കസ്റ്റംസിന്റെ വലയിലായത്.

രണ്ട് ദിവസം മുമ്പ് തൃശൂരിൽ ആർ പി എഫ് 54 ലക്ഷത്തിൻ്റെ സ്വർണവേട്ട നടത്തിയിരുന്നു. ​ഗർഭ നിരോധന ഉറയിൽ ദ്രവരൂപത്തിലായിരുന്നു സ്വർണക്കടത്ത്. മലപ്പുറം വേങ്ങാട് സ്വദേശി മണികണ്ഠൻ (35) ആണ് അറസ്റ്റിലായത്. പരശുറാം എക്സ്പ്രസിൽ ആണ് സ്വർണക്കടത്ത് നടത്താൻ ശ്രമിച്ചത്. തൃശൂരിലെത്തിച്ച സ്വർണമാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് പിടികൂടിയത്. ഒരു കിലോയിലധികം സ്വർണമാണ് പിടിച്ചതെന്ന് ആർ പി എഫ് അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89887/gold-smuggling-young-man-arrest-cochin-airpor)