---
title: "കടുവ സാന്നിധ്യം; രണ്ടിടത്ത് നാളെ യുഡിഎഫ് ഹർത്താൽ."
english_title: "Tiger Presence UDF hartal tomorrow at two places."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89921/Tiger-Presence-UDF-hartal-tomorrow "
published_at: "2023-01-12T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c03f925fc47_brt31-22.jpg"
keywords: []
---

# കടുവ സാന്നിധ്യം; രണ്ടിടത്ത് നാളെ യുഡിഎഫ് ഹർത്താൽ.

> **Lead Summary:** **മാനന്തവാടി:** തൊണ്ടർനാട് പഞ്ചായത്തിലും മാനന്തവാടി താലൂക്കിലുമാണ് നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്. പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് തൊണ്ടര്‍നാട് പഞ്ചായത്തില്‍ വെള്ളിയാഴ്ച യു.ഡി.എഫ്.

## Article Content

**മാനന്തവാടി:** തൊണ്ടർനാട് പഞ്ചായത്തിലും മാനന്തവാടി താലൂക്കിലുമാണ് നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്. പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് തൊണ്ടര്‍നാട് പഞ്ചായത്തില്‍ വെള്ളിയാഴ്ച യു.ഡി.എഫ്.

ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മരിച്ചയാളുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും, ആശ്രിതന് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും യു.ഡി.എഫ്. ആവശ്യമുന്നയിക്കുന്നു.

വയനാട് മെഡിക്കല്‍ കോളജിന്റെ ശോചനീയാവസ്ഥയാണ് മരണത്തിന് ഇടയാക്കിയതെന്നും സര്‍ക്കാരിന് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിയാന്‍ പറ്റില്ലെന്നും യു.ഡി.എഫ്. ആരോപിക്കുന്നു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പഞ്ചായത്തുകളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അവധി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89921/Tiger-Presence-UDF-hartal-tomorrow )