---
title: "റേഷൻ കടകളിൽ മിന്നൽ പരിശോധന നടത്തി കളക്ടറും സംഘവും: പരാതിയുടെ കെട്ടഴിച്ച് ഗുണഭോക്താക്കൾ"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89935/kalpetta"
published_at: "2023-01-13T05:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c09e65651bc_Screenshot_20230113-052705_Facebook.jpg"
keywords: []
---

# റേഷൻ കടകളിൽ മിന്നൽ പരിശോധന നടത്തി കളക്ടറും സംഘവും: പരാതിയുടെ കെട്ടഴിച്ച് ഗുണഭോക്താക്കൾ

> **Lead Summary:** **കല്‍പ്പറ്റ**: സംസ്ഥാനത്തൊട്ടാകെ ഇ-പോസ് മെഷീന്‍ ഒറ്റയടിക്ക് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാങ്കേതിക തകരാറുകള്‍ നിലനില്‍ക്കെ വയനാട്ടിലെ റേഷന്‍ കടകളില്‍ ജില്ല കലക്ടറും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും മിന്നല്‍ പരിശോധന നടത്തി. പൊതുവിതരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കുന്നതിനുമായിട്ടായിരുന്നു പരിശോധന ജില്ലാ കളക്ടര്‍ എ. ഗീതയും ഉദ്യോഗസ്ഥരും റേഷന്‍ കടകളില്‍ മിന്നല്‍ പരിശോധന നടത്തിയത്.

## Article Content

**കല്‍പ്പറ്റ**: സംസ്ഥാനത്തൊട്ടാകെ ഇ-പോസ് മെഷീന്‍ ഒറ്റയടിക്ക് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാങ്കേതിക തകരാറുകള്‍ നിലനില്‍ക്കെ വയനാട്ടിലെ റേഷന്‍ കടകളില്‍ ജില്ല കലക്ടറും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും മിന്നല്‍ പരിശോധന നടത്തി. പൊതുവിതരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കുന്നതിനുമായിട്ടായിരുന്നു പരിശോധന ജില്ലാ കളക്ടര്‍ എ. ഗീതയും ഉദ്യോഗസ്ഥരും റേഷന്‍ കടകളില്‍ മിന്നല്‍ പരിശോധന നടത്തിയത്.

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ മീനങ്ങാടിയിലുള്ള കൃഷ്ണഗിരി (നമ്പര്‍-37), മൈലമ്പാടി (നമ്പര്‍-38), അപ്പാട് (നമ്പര്‍-72) എന്നീ കടകളിലാണ് ജില്ല കലക്ടര്‍ വ്യാഴാഴ്ച രാവിലെ പരിശോധന നടത്തിയത്. കടകളിലെ സ്റ്റോക്ക്, സാധനങ്ങളുടെ ഗുണനിലവാരം, വിലവിവരപ്പട്ടിക, വെയിറ്റ് മെഷീന്റെ കൃത്യത, ഗുണഭോക്താക്കള്‍ക്കായി ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങള്‍, രജിസ്റ്ററുകള്‍ തുടങ്ങിയവ കലക്ടര്‍ പരിശോധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89935/kalpetta)