---
title: "കൊച്ചിയിൽ എം ഡി എം എ യുമായി യുവാക്കൾ അറസ്റ്റിൽ "
english_title: "Mdma"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89938/mdma"
published_at: "2023-01-13T05:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0a0c95797a_Screenshot_20230113-053718_Facebook.jpg"
keywords: []
---

# കൊച്ചിയിൽ എം ഡി എം എ യുമായി യുവാക്കൾ അറസ്റ്റിൽ 

> **Lead Summary:** **കൊച്ചി**: രാസലഹരിയുമായി മൂന്ന് പേര്‍ പെരുമ്പാവൂരിൽ പൊലീസ് പിടിയിൽ. കണ്ടന്തറ ചിറയിലാൻ വീട്ടിൽ ഷിബു , മുടിക്കൽ പണിക്കരുകുടി വീട്ടിൽ സനൂബ് , ചെങ്ങൽ പാറേലിൽ ഷബീർ എന്നിവരെയാണ് കാഞ്ഞിരക്കാട് വച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇവരിൽ നിന്ന് 6.95 ഗ്രാം എം ഡി എം എ പൊലീസ് പിടികൂടി.

## Article Content

**കൊച്ചി**: രാസലഹരിയുമായി മൂന്ന് പേര്‍ പെരുമ്പാവൂരിൽ പൊലീസ് പിടിയിൽ. കണ്ടന്തറ ചിറയിലാൻ വീട്ടിൽ ഷിബു , മുടിക്കൽ പണിക്കരുകുടി വീട്ടിൽ സനൂബ് , ചെങ്ങൽ പാറേലിൽ ഷബീർ എന്നിവരെയാണ് കാഞ്ഞിരക്കാട് വച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇവരിൽ നിന്ന് 6.95 ഗ്രാം എം ഡി എം എ പൊലീസ് പിടികൂടി.

മയക്കുമരുന്ന് കടത്താനുപയോഗിച്ച ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവി വിവേക്‌ കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രാസലഹരി കണ്ടെത്തിയത്. ഇവർ സഞ്ചരിച്ച വാഹനം വട്ടം വച്ച് തടഞ്ഞാണ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നുമാണ് സംഘം രാസലഹരി കൊണ്ടുവന്നത് എന്ന് പൊലീസ് പറഞ്ഞു. പത്ത് ചെറിയ പായ്ക്കറ്റുകളിലും, ഒരു ടിന്നിലുമായി വാഹനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന് സംഘം കടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89938/mdma)