---
title: "മുൻ കേന്ദ്രമന്ത്രിയും ആർ.ജെ.ഡി ദേശീയ അധ്യക്ഷനുമായ ശരദ് യാദവ്  അന്തരിച്ചു"
english_title: "Former Union Minister and RJD National President Sharad Yadav passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89939/former-union-minister-and-rjd-national-president-sharad-yadav-passed-away"
published_at: "2023-01-13T05:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0a1893f40a_kentra_manthri.jpg"
keywords: []
---

# മുൻ കേന്ദ്രമന്ത്രിയും ആർ.ജെ.ഡി ദേശീയ അധ്യക്ഷനുമായ ശരദ് യാദവ്  അന്തരിച്ചു

> **Lead Summary:** മുൻ കേന്ദ്രമന്ത്രിയും ആർ.ജെ.ഡി ദേശീയ അധ്യക്ഷനുമായ ശരദ് യാദവ് അന്തരിച്ചു.

## Article Content

മുൻ കേന്ദ്രമന്ത്രിയും ആർ.ജെ.ഡി ദേശീയ അധ്യക്ഷനുമായ ശരദ് യാദവ് അന്തരിച്ചു.

ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപകനായിരുന്നു. 2022ൽ ആർ ജെ ഡിയിൽ എത്തി. ഏഴു തവണ ലോക്സഭയിലെയും നാലു തവണ രാജ്യസഭയിലെയും അംഗവുമായിരുന്നു. 1999-2004-ലെ വാജ്പേയി മന്ത്രിസഭയിലെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്നു ശരത് യാദവ്.

1974-ൽ ജബൽപ്പൂരിൽ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ ജയപ്രകാശ് നാരായണൻ നിർദേശിച്ച സ്ഥാനാർത്ഥിയായിട്ടാണ് പൊതുരംഗപ്രവേശനം. 1974-ൽ ജബൽപൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി ലോക്സഭയിൽ അംഗമായി.

2005 മുതൽ 2017 വരെ ജനതാദൾ (യുണൈറ്റഡ്) പാർട്ടിയുടെ നേതാവായിരുന്നു ശരത് യാദവ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89939/former-union-minister-and-rjd-national-president-sharad-yadav-passed-away)