---
title: "പെരുമ്പാവൂരിൽ എം ഡി എം എ യുമായി യുവാക്കൾ അറസ്റ്റിൽ "
english_title: "Mdma"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89942/mdma"
published_at: "2023-01-13T05:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0a3045c0bb_Screenshot_20230113-054649_Facebook.jpg"
keywords: []
---

# പെരുമ്പാവൂരിൽ എം ഡി എം എ യുമായി യുവാക്കൾ അറസ്റ്റിൽ 

> **Lead Summary:** **കൊച്ചി** : എറണാകുളത്ത് ഇന്നും എംഡിഎംഎ വേട്ട. പെരുമ്പാവൂർ എംസി റോഡിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പൊലീസിന്‍റെ പിടിയിലായി. ജീപ്പില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കളെയാണ് പൊലീസ് വാഹനം തടഞ്ഞു നിര്‍ത്തി പെരുമ്പാവൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. വെങ്ങോല അല്ലപ്ര സ്വദേശി ഷിബു, മുടിക്കൽ സ്വദേശി അനൂപ്, കാലടി കാഞ്ഞൂർ സ്വദേശി ഷബീർ എന്നിവരാണ് പിടിയിലായത്.

## Article Content

**കൊച്ചി** : എറണാകുളത്ത് ഇന്നും എംഡിഎംഎ വേട്ട. പെരുമ്പാവൂർ എംസി റോഡിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പൊലീസിന്‍റെ പിടിയിലായി. ജീപ്പില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കളെയാണ് പൊലീസ് വാഹനം തടഞ്ഞു നിര്‍ത്തി പെരുമ്പാവൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. വെങ്ങോല അല്ലപ്ര സ്വദേശി ഷിബു, മുടിക്കൽ സ്വദേശി അനൂപ്, കാലടി കാഞ്ഞൂർ സ്വദേശി ഷബീർ എന്നിവരാണ് പിടിയിലായത്.

രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് മൂന്നു പേരും എംഡിഎംഎ മയക്കുമരുന്നിന്‍റെ വില്‍പ്പനക്കാരെന്ന് പൊലീസ് ഉറപ്പിച്ചു. ജീപ്പില്‍ നടത്തിയ പരിശോധനയില്‍ രഹസ്യമായി ഒളിപ്പിച്ച കവറില്‍ നിന്ന് എംഡിഎംഎ പൊലീസ്  പിടിച്ചെടുത്തു. 7 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. റൂറൽ എസ്പിയുടെ സ്പെഷ്യൽ സ്ക്വാഡ് ആണ് ഇവരെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89942/mdma)